മലപ്പുറം: ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലി കൊളക്കാട്ടിരി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജീവനക്കാരാണ്. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം ഇരുവരും ജോലിക്ക് പോയപ്പോഴായിരുന്നു അപകടം. കിടക്കയും കട്ടിലുമെല്ലാം കത്തിയ നിലയിലാണ്.




LEAVE A REPLY