കോഴിക്കോട്: പന്തീരാങ്കാവ് പുത്തൂർമഠത്ത് സ്‌ഥാപനത്തിന് മുന്നിൽ നിന്നും സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പൂത്തൂര്‍മഠം ആറങ്ങാളി മേത്തൽ വീട്ടിൽ മുബഷീർ അലി (26)യെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ മാസം 9നാണ് കേസിനസ്പദമായ സംഭവം. പൂത്തൂര്‍മഠം സ്വദേശിയായ റഫീക്ക്, പുത്തൂര്‍മഠത്തുള്ള തന്റെ സ്‌ഥാപനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഹീറോ കമ്പനിയുടെ മാസ്ട്രോ സ്കൂട്ടര്‍ പ്രതി മോഷ്ടിച്ചു കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന്, റഫീക്ക് പന്തീരാങ്കാവ് പോലീസിൽ പരാതിയി നൽകി. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് എസ്ഐ അര്‍ജുന്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പുത്തൂർമഠത്തുവെച്ച് തന്നെ പിടികൂടിയത്.

സിപിഒ മാരായ അപര്‍ണ, അന്‍ഷാദ്, ഹോം ഗാര്‍ഡ് അഫ്സല്‍ അലി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.