തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം ഐഡികളും ഫേസ്ബുക്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ്. യഥാർഥ ടിക്കറ്റ് നിരക്കിനേക്കാൾ 100 മുതൽ 2000 രൂപ വരെ അധികം ഈടാക്കിയാണ് വ്യാജ ടിക്കറ്റ് വിൽപ്പന. ടിക്കറ്റ് വാങ്ങുന്നവർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ജേഴ്സിയും സൗജന്യമായി സംഘങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
തട്ടിപ്പിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നതായും, വ്യാജ ഓൺലൈൻ ടിക്കറ്റ് വിൽപ്പനകളിൽ കുടുങ്ങി ആരും വഞ്ചിതരാകരുതെന്നും കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായർ അറിയിച്ചു.




LEAVE A REPLY