ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വോട്ടവകാശവും ഭരണഘടനയും തകർക്കപ്പെട്ടുവെന്നും നിയമങ്ങൾ നിയമവിരുദ്ധമായി മാറ്റപ്പെട്ടുവെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
അടുത്ത 50 വർഷം ബി.ജെ.പി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുൻ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം ആരംഭിച്ചത്. ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയില്‍ ഒരു പ്രതികരണം നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കേണ്ട പ്രധാന ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും എന്നാൽ അത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത പൂർണ്ണമായും തകർന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.




LEAVE A REPLY