തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കും സംസ്ഥാനത്തെ മരുന്ന് ക്ഷാമം, ശബരിമല സ്വർണ്ണക്കിരീട വിവാദം എന്നിവയിലും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും, ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നതുപോലെ മാറ്റങ്ങൾ സ്വാഭാവികമാണ്. യാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും, അത് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിക്കൊള്ളുമെന്നും വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ഇപ്പോൾ ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്നും നിലവിൽ 657 ഇനം മരുന്നുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചിലർ ബ്ലാക്ക് സ്റ്റോൺ ഏജൻറുമാരായി പ്രവർത്തിക്കുകയാണെന്നും, ചിലരുടെ അസൂയയ്ക്കും കഷണ്ടിക്കുമാണ് യഥാർത്ഥത്തിൽ മരുന്നില്ലാത്തതെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വർണ്ണക്കിരീടം അവിടെത്തെയുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നതെന്നും, കാര്യങ്ങൾ പരിശോധിക്കാൻ ഒരു എ.ഡി.എമ്മിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു.




LEAVE A REPLY