തിരുവനന്തപുരം : കേരളത്തിലെ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരെയും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെയും ഉൾപ്പെടുത്തി ‘ഓൾ കേരള പിഎസ്സി അസോസിയേഷൻ’ രൂപീകരിച്ചു.

തിരുവനന്തപുരം കനകക്കുന്നിൽ ചേർന്ന അസോസിയേഷൻ്റെ ആദ്യ യോഗത്തിൽ പതിനഞ്ചോളം വിവിധ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർഥികൾ പങ്കെടുത്തു.

റാങ്ക് ലിസ്റ്റുകളിൽ നിന്ന് കുറഞ്ഞത് 70 ശതമാനം ആളുകളുടെയെങ്കിലും നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്നും വകുപ്പുകളിലെ ഒഴിവുകൾ പിടിച്ചുവെക്കാതെ 24 മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കണമെന്നും അസോസിയേഷൻ’ സർക്കാരിനോട് ആവശ്യപ്പെട്ടു.