ഇന്ന് 2026 ഒക്ടോബർ 15 (1202 കന്നി 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 15 വർഷത്തിലെ 288-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 77 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 289)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക വിദ്യാർത്ഥി ദിനം
അന്താരാഷ്ട്ര ഷേക്ക്ഔട്ട് ദിനം
അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം
അന്താരാഷ്ട്ര ക്രെഡിറ്റ് യൂണിയൻ ദിനം
സ്പിരിറ്റ് ദിനം
സ്തനാരോഗ്യ ദിനം
തയ്യൽ പ്രേമികളുടെ ദിനം
സംഘർഷ പരിഹാര ദിനം
ആഗോള കൈകഴുകൽ ദിനം
ദേശീയ ഗ്രൗച്ച് ദിനം
ദേശീയ ക്രെഡിറ്റ് ദിനം
ദേശീയ റെഡ് വൈൻ ദിനം
ദേശീയ സൗന്ദര്യശാസ്ത്ര ദിനം
ദേശീയ റോസ്റ്റ് ഫെസന്റ് ദിനം
ദേശീയ കോഴി വളർത്തൽ ദിനം
ദേശീയ യഥാർത്ഥ പഞ്ചസാര ദിനം
ദേശീയ വൈറ്റ് കെയ്ൻ സുരക്ഷാ ദിനം
മാതൃദിനം (മലാവി)
അധ്യാപക ദിനം (ബ്രസീൽ)
ഒഴിപ്പിക്കൽ ദിനം (ടുണീഷ്യ)
ദേശീയ പഗ് ദിനം (യുഎസ്എ)
ദേശീയ കൂൺ ദിനം (യുഎസ്എ)
ദേശീയ ചീസ് തൈര് ദിനം (യുഎസ്എ)
ദേശീയ നാരങ്ങ ബാർ ദിനം (യുഎസ്എ)
ദേശീയ ഷവർമ ദിനം (കാനഡ,യുഎസ്എ)
വെളുത്ത വടി സുരക്ഷാ ദിനം (യുഎസ്എ)
ദേശീയ ഗർഭധാരണ-ശിശുനഷ്ട ബോധവൽക്കരണ ദിനം (യുഎസ്എ,കാനഡ)
ഫാർമസ്യൂട്ടിക്കൽ, മൈക്രോബയോളജിക്കൽ വ്യവസായ തൊഴിലാളി ദിനം (ബെലാറസ്)
ദേശീയ ലാറ്റിനോ എയ്ഡ്സ് അവബോധ ദിനം (അമേരിക്കൻ വിർജിൻ ദ്വീപുകൾ , പ്യൂർട്ടോ റിക്കോ , യുഎസ്എ)
ചരിത്ര സംഭവങ്ങൾ
- 1582 –
ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി. - 1789 –
യു എസ് പ്രസിഡണ്ട് ജോർജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദർശനം തുടങ്ങി. - 1815 –
നെപ്പാളിയൻ ബോണെപ്പാർട്ട് സെന്റ് ഹെലിനയിൽ എത്തി. - 1878 –
എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു. - 1915 –
നിർമ്മൽ അധിനിവേശ ബെൽജിയത്തിൽ ജോലി ചെയ്തിരുന്ന ഇംഗ്ലീഷുകാരിയായ നേഴ്സ് എഡിത്കാവലിനെ ജർമ്മൻകാർ വെടിവെച്ചുകൊന്നു. - 1917 –
ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു. - 1924 –
അമേരിക്കയുടെ ദേശീയ സ്മാരകമായി സ്റ്റാച്യു ഓഫ് ലിബർട്ടി അംഗീകരിച്ചു. - 1932 –
കറാച്ചിയിൽ നിന്ന് മുംബൈയിലേക്ക് ഇന്ത്യയിലെ ആദ്യ വിമാനം J R D ടാറ്റ പറത്തി. - 1932 –
ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു. - 1937 –
സഖാവ് ഇ.എം.എസ് വിവാഹിതനായി.കോട്ടയം കുടമാളൂർ തെക്കേടത്ത് മനയ്ക്കലെ രാമൻ ഭട്ടതിരിപ്പാടിന്റെ മകൾ ആര്യ അന്തർജ്ജനം ആയിരുന്നു വധു. - 1950 –
ഹിറ്റ്ലറെ നിശിതമായി വിമർശിക്കുന്ന ചാർലി ചാപ്ലിന്റെ _The Great Dectator_ പ്രദർശിപ്പിച്ചു. - 1951 –
മെക്സിക്കൻ ശാസ്ത്രജ്ഞൻ ലൂയിസ് ഇ മിറാ മോണ്ട്സ് ഗർഭ നിരോധന ഗുളിക കണ്ടു പിടിച്ചു. - 1964 –
ക്രൂഷ്ചേവിനെ പുറത്താക്കി ബ്രഷ്നേവ് സോവിയറ്റ് പ്രസിഡൻറായി. - 1971 –
പ്രഥമ ലോകകപ്പ് ഹോക്കി ബാർസലോണയിൽ തുടങ്ങി. - 1989 –
ആലപ്പുഴ- എറണാകുളം തീവണ്ടിപ്പാത കേന്ദ്ര റെയിൽവേ മന്ത്രി മാധവ് റാവു സിന്ധ്യ ഗതാഗതത്തിനായി തുറന്നു. - 1990 –
യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. - 1993 –
നെൽസൺ മണ്ടേലയ്ക്കും ഡബ്ലിയു. ക്ലാർക്കിനും നോബൽ സമ്മാനം ലഭിച്ചു. - 1994 –
PSLV Rocket IRSP2 വിക്ഷേപിച്ചു. - 1996 –
മുംബൈയിലെ മസഗൺ ഡോക്ക് കപ്പൽ നിർമാണ ശാലയിൽ നിർമിച്ച INS നീലഗിരി കടലിലിറക്കി. - 1997 –
അരുന്ധതി റോയിയുടെ _The God Of Small Things_ നു ബുക്കർ പുരസ്കാരം ലഭിച്ചു. - 1999 –
പാക്കിസ്ഥാൻ പ്രസിഡണ്ട് പർവേസ് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. - 2000 –
സച്ചിൻ ടെൻഡുൽക്കർ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി. - 2005 –
അമേരിക്കയിൽ വിൽമ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. - 2008 –
ലോക കൈകഴുകൽ ദിനം - കൊലയാളി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രചരണ പരിപാടിയായി യു.എൻ ആഹ്വാനം ചെയ്തു.
ജന്മദിനങ്ങൾ
ഡോ. എ.പി.ജെ. അബ്ദുൽ കലാം – ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം (ഒക്ടോബർ 15 1931 – ജൂലൈ 27 2015). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
അക്ബർ – മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് ജലാഅലുദ്ദിൻ മുഹമ്മദ് അക്ബർ (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12).
മദർ ഏലീശ്വ – കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലിശ്വ (ജനനം: 1831 ഒക്ടോബർ 15 - മരണം: 1913 ജൂലൈ 18ന്). വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിയായ മദർ ഏലിശ്വ 2008 മെയ് മാസം 31 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.
പി.ടി. ഭാസ്കരപ്പണിക്കർ – കേരള സംസ്ഥാനത്തെ ഒരു പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1922 - ഡിസംബർ 30, 1997).
മീരാ നായർ – ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായികയാണ് മീരാ നായർ (ജനനം: 1957 ഒക്ടോബർ 15). ന്യൂയോർക്ക് കേന്ദ്രീകരിച്ചാണ് മീരാ നായർ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.
ടാന്യ റോബർട്സ് – വിക്ടോറിയ ലെയ് ബ്ലം (ജനനം ഒക്ടോബർ 15, 1955), എന്ന ടാന്യ റോബർട്സ് ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. ജെയിംസ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു കിൽ (1985) എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ (1998-2004) എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെയാണ് റോബർട്സ് അറിയപ്പെടുന്നത്.
ഇറ്റാലൊ കൽവീനൊ – ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലൊ കൽവീനൊ(ഒക്ടോബർ 15 1923-സെപ്റ്റംബർ 19 1985).
എൻ. രമണി – പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ നടേശൻ രമണി (ജനനം ഒക്ടോബർ 15, 1934 - മരണം ഒക്ടോബർ 9, 2015) തമിഴ്നാട്ടിലെ സംഗീതപാരമ്പര്യമുള്ള പട്ടണമായ തിരുവാരൂരിൽ 1934 ൽ ജനിച്ചു.വീണ, വയലിൻ വായനയിലും അദ്ദേഹം പ്രശസ്തനായിരുന്നു.ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പന്നലാൽ ഘോഷ്, കർണ്ണാടക സംഗീതജ്ഞനായ ജി.എൻ.ബാലസുബ്രഹ്മണ്യത്തിന്റെ ശൈലികളും രമണി പ്രയോഗിയ്ക്കുകയുണ്ടായിട്ടുണ്ട്.
പർദുമാൻ സിംഗ് ബ്രാർ – ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ (15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്
പി.കെ. പാറക്കടവ് – മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് പി.കെ പാറക്കടവ് (ജനനം: ഒക്ടോബർ 15, 1952 - ).മിനിക്കഥകളിലൂടെ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി. യഥാർത്ഥ നാമം അഹമ്മദ്.
ഫ്രീഡ്രിക്ക് നീച്ച – പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900).
മനുഭായ് പഞ്ചോലി – ഒരു ഗുജറാത്തി നോവലിസ്റ്റാണ് മനുഭായ് പഞ്ചോലി (ജനനം: 1914 ഒക്ടോബർ 15, - മരണം: 29 ഓഗസ്റ്റ് 2001). ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു.
മുഹമ്മദ് സഹീർ ഷാ – `അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്നു മുഹമ്മദ് സഹീർ ഷാ (ജീവിതകാലം: 1914 ഒക്ടോബർ 15 - 2007 ജൂലൈ 23). 1933 മുതൽ 1973-ൽ ഒരു അട്ടിമറിയിലൂടെ പുറത്താക്കപ്പെടുന്നതുവരെയുള്ള നാല് പതിറ്റാണ്ടുകാലം സഹീർ ഷാ, രാജ്യത്തിന്റെ തലവനായിരുന്നു. അട്ടിമറിക്കു ശേഷം രാജ്യത്തു നിന്ന് പലായനം ചെയ്ത അദ്ദേഹം തിരിച്ചെത്തിയതോടെ 2002-ൽ രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകി.
മെസ്യൂട്ട് ഓസിൽ – ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ (ജനനം: 1988 ഒക്ടോബർ 15). അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു.
വില്യം ടെമ്പിൾ – കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പാണ് വില്യം ടെമ്പിൾ (ജനനം 15 ഒക്ടോബർ1881 - മരണം 26 ഒക്ടോബർ 1944).ടെംപിളിന്റെ സാമൂഹിക ധർമശാസ്ത്രവീക്ഷണങ്ങളെ ക്രൈസ്തവ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിരുന്നു. ആത്മീയ വാദത്തെ ആസ്പദമാക്കിയാണ് ഇദ്ദേഹം ക്രിസ്തുവിനെ വിശദീകരിച്ചത്.
സ്മരണകൾ
അക്കിത്തം അച്യുതൻ നമ്പൂതിരി – മലയാളത്തിലെ ഒരു കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി (ജനനം 1926 മാർച്ച് 18 - മരണം 2020 ഒക്ടോബർ 15). മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. അതുപോലെതന്നെ സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
ദുർഗ്ഗാവതി ദേവി – ഒരു ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ് ദുർഗ്ഗാവതി ദേവി (1907 ഒക്ടോബർ 7 - 1999 ഒക്ടോബർ 15). ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും ട്രെയിനിൽ ഒളിച്ചുകടക്കാൻ സഹായിച്ച ധീരവനിത. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്തിയിട്ടുള്ള അപൂർവം സ്ത്രീകളിലൊരാളാണ് ഇവർ.
മാത ഹാരി – ഒന്നാം ലോക മഹായുദ്ധത്തിനിടെ ഇരട്ടച്ചാരവൃത്തി ആരോപിച്ച് ഫ്രെഞ്ച് അധികാരികൾ വെടിവെച്ചുകൊന്ന നെതർലൻഡ്സുകാരി മാദകനർത്തകിയും പരിവാരവനിതയുമായ (courtesan) മർഗരീതാ ഗീർട്രൂഡിനാ സെല്ലെയുടെ അരങ്ങിലെ പേരായിരുന്നു മാത ഹാരി[ക](ജനനം: 7 ആഗസ്റ്റ്, 1876; മരണം: 15 ഒക്ടോബർ 1917).
ജയന്ത ഹസാരിക –ആസ്സാമീസ് ഗായകനും ഗാനരചയിതാവുമാണ്ജയന്ത ഹസാരിക. (20 സപ്തം: 1943 – 15 ഒക്ടോ: 1977). നിരവധി ചലച്ചിത്രഗാനങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായകനായിരുന്ന ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനുമാണ് ജയന്ത.
ആൻഡ്രെയാസ് വിസേലിയസ് – ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564) ഉത്തര ബൽജിയത്തിൽ ജനിച്ചു. ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിനു ശാസ്തീയമുഖം നൽകുന്നതിൽ വളരെയേറെ പങ്ക് വഹിച്ച ഒരു മഹാനായ വൈദ്യശാസ്ത്രഞ്ഞനായിരുന്നു ഇദ്ദേഹം.വിദ്യാർഥി ആയിരിക്കുമ്പോൾ തന്നെ സെമിത്തേരിയിൽ പോയി ശവശരീരങ്ങൾ കീറി മുറിച്ചു പഠിക്കൽ ഇദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ദി കോർപോറിസ് ഫാബ്രിക കേവലം 29 വയസുള്ള സമയത്ത് ആൻഡ്രെയാസ് വിസേലിയസ് 1543ൽ മനുഷ്യശരീരശാസ്ത്രത്തെ പറ്റി പ്രധിപാധിക്കുന്ന ആദ്യആധികാരിക ഗ്രന്ഥം എന്നറിയാപ്പെടുന്ന ദി ഹുമാനി കോർപോറിസ് ഫാബ്രിക പുറത്തിറക്കി. പേശികളുടെ പ്രവർത്തനരീതി ആമാശയം തലചോർ എന്നിവയുടെ ഘടന, ഹൃദയത്തിന്റെ പ്രവർത്തനം, എല്ലുകളുടെ ഘടന എന്നിവയെ കുറിച്ചുള്ള ആധികാരിക പരാമർശങ്ങൾ ഇതിലുണ്ട്.




LEAVE A REPLY