ഇന്ന് 2026 ഒക്ടോബർ 14 (1202 കന്നി 27) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

കലണ്ടർ പ്രകാരം ഒക്ടോബർ 14 വർഷത്തിലെ 287-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 78 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 288)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ദേശീയ ചെറിയക്ഷര ദിനം

ലോക നിലവാര ദിനം

ലോക മെട്രോപൊളിറ്റൻ ദിനം

ലോക അറകളില്ലാത്ത ഭാവി ദിനം

അന്താരാഷ്ട്ര പ്രോകുപാക് ദിനം

ആഗോള FPIES ദിനം

സ്വന്തം ബിസിനസ്സ് ദിനം

ദേശീയ ഫ്രമ്പ് ദിനം

ദേശീയ ചോക്ലേറ്റ് പൊതിഞ്ഞ പ്രാണി ദിനം

ജനാധിപത്യ ദിനം (തായ്‌ലൻഡ്)

മാതൃദിനം (ബെലാറസ്)

ഹെഡ്‌സ്‌പേസ് ദിനം (ഓസ്‌ട്രേലിയ)

ദേശീയ ഫോസിൽ ദിനം (യുഎസ്എ)

സംരംഭക ദിനം (താജിക്കിസ്ഥാൻ)

ദേശീയ വിദ്യാഭ്യാസ ദിനം (പോളണ്ട്)

ദേശീയ മധുരപലഹാര ദിനം (യുഎസ്എ)

ദേശീയ വളർത്തുമൃഗങ്ങളുടെ പൊണ്ണത്തടി ബോധവൽക്കരണ ദിനം (യുഎസ്എ)

ചെമ്മീൻ സാൻഡ്‌വിച്ച് ദിനം (സ്വീഡൻ)

ചരിത്ര സംഭവങ്ങൾ

  • 1240 – ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരിയായ സുൽത്താന റസിയ കൊല്ലപ്പെട്ടു.
  • 1882 – ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.
  • 1884 – ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.
  • 1927 – മഹാകവി വള്ളത്തോൾ തൃശ്ശൂരിൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
  • 1933 – ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിൻമാറുന്നതായി പ്രഖ്യാപിച്ചു.
  • 1947 – ശബ്ദത്തേക്കാൾ വേഗത്തിൽ ആദ്യമായി വിമാനം പറത്തിയ അമേരിക്കയിലെ ക്യാപ്റ്റൻ ചുക്ക് യീഗർ ചരിത്രം സൃഷ്ടിച്ചു.
  • 1956 – ഡോ. ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ നാഗ്പൂരിൽ രണ്ട് ലക്ഷം വരുന്ന പട്ടികജാതിക്കാർ ബുദ്ധമതം സ്വീകരിച്ചു.
  • 1964 – മാർട്ടിൻ ലൂതർ കിങ് ജൂനിയറിന് നോബൽ സമാധാന സമ്മനം ലഭിച്ചു.
  • 1968 – ആളില്ലാ ബഹിരാകാശ വാഹനം അപ്പോളോ 7 Space ൽ നിന്ന് live telecast നടത്തി.
  • 1977 – കേരളത്തിലെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു. ബർമയിലാണു ജനനം.
  • 1979 – വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.
  • 1982 – മയക്കു മരുന്നിനെതിരെ USA ആഗോള യുദ്ധം പ്രഖ്യാപിച്ചു.
  • 1991 – മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നായിക ആങ്സാൻ സൂകിക്ക് നോബൽ സമ്മാനം ലഭിച്ചു.
  • 1994 – യാസർ അറാഫത്ത് യിഷാക്ക് റാബിൻ, ഷമോൺ പെരസ് എന്നിവർക്ക് സംയുക്തമായി സമധാന നോബൽ ലഭിച്ചു. നാസയുടെ ബഹിരാകാശ പേടകമായ മഗല്ലൻ ശുക്രന്റെ അന്തരീക്ഷത്തിൽ കത്തി നശിച്ചു.
  • 1998 – അമർത്യാ സെന്നിന് നോബൽ സമ്മാനം ലഭിച്ചു.

ജന്മദിനങ്ങൾ

അരുൺ ഖേതർപാൽ – ഭാരതീയ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെട്ടു.

ബീരേന്ദ്രകുമാർ ഭട്ടാചാര്യ – ജ്ഞാനപീഠപുരസ്കാരം നേടിയ (1978) അസമിയ നോവലിസ്റ്റും കവിയും ആണ് ബീരേന്ദ്രകുമാർ ഭട്ടാചാര്യ (ജനനം: 1924 ഒക്ടോബർ 14 - മരണം: 6 ഓഗസ്റ്റ് 1997). ഗുവാഹതി സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി . രാംധേനു (1959-63), സാദിനിയാ നവയുഗ് (1963-67) എന്നീ അസമിയ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

കാൾ റോബാഷ് – ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായിരുന്നു കാൾ റോബാഷ് (ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000). ചെസ്സിനു പുറമേ അറിയപ്പെടുന്ന ഒരു സസ്യസ്നേഹികൂടിയായിരുന്ന റോബാഷ്. ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ അദ്ദേഹം നിപുണത പുലർത്തിയിരുന്നു.

ജെ. ശശികുമാർ – ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17). ഒരു തമിഴ് ചിത്രം ഉൾപ്പെടെ 131 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

കെ.ജി. മാർക്കോസ് – മലയാളത്തിലെ ഒരു ഗായകനാണ്‌ കെ.ജി. മാർക്കോസ് (ജനനം: ഒക്ടോബർ 14, 1958). ഭക്തിഗാനങ്ങളിലൂടെ മലയാള ഗാനസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് ചലച്ചിത്രപിന്നണി ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു.

ബഹദൂർഷാ ഒന്നാമൻ – മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം (ജനനം: 1643 ഒക്ടോബർ 14 - മരണം: 27 ഫെബ്രുവരി 1712). കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു.

ലാലാ ഹർദയാൽ – ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ (ജനനം: 1884 ഒക്ടോബർ 14 - മരണം: 4 മാർച്ച് 1939)

ശശാങ്ക് സുബ്രഹ്മണ്യം – ഇന്ത്യയിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് '''മദ്രാസ് ശശാങ്ക്''' അഥവാ '''ശശാങ്ക് സുബ്രഹ്മണ്യം''' (ജനനം: ഒക്ടോബർ 14, 1978). ഗ്രാമി അവാർഡിനു നിർദ്ദേശിക്കപ്പെട്ട ചുരുക്കം ഭാരതീയ കലാകാരന്മാരിൽ ഒരാളാണ് ശശാങ്ക്.

ഗ്ലെൻ മാക്സ്വെൽ – ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഗ്ലെൻ മാക്സ്വെൽ (ജനനം 14 ഒക്ടോബർ 1988).

ഗൗതം ഗംഭീർ – ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഗൗതം ഗംഭീർ‍. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്.

ജോസഫ് ഡൂവീൻ – ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്നു ജോസഫ് ഡൂവീൻ. ഇദ്ദേഹം ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒക്ടോബർ 14-ന് ഹള്ളിൽ ജനിച്ചു.

തിലകരത്നെ ദിൽഷാൻ – ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻ

യേമൻ ഡി വലേറ – ഐറിഷ് രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറ ബ്രിട്ടനെതിരായുള്ള അയർലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി. സ്പാനിഷുകാരൻ വിവിയൻ ഡെ വലേറയുടേയും ഐറിഷ്കാരി കാതറിൻ കോളിന്റേയും പുത്രനായി 1882 ഒക്ടോബർ 14-ന് ന്യൂയോർക്കിൽ ജനിച്ചു.

സ്മരണകൾ

എസ്. വരദരാജൻ നായർ – മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).

ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ – ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ (ഫെബ്രുവരി 24, 1788 – ഒക്ടോബർ 14, 1857) നോർവീജിയൻ ചിത്രകാരനായിരുന്നു. പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഡാലിനെ നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കാറുണ്ട്.

ദത്തോപാന്ത് ഠേംഗ്ഡി – രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ( നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 ) സ്വദേശീ ജാഗരൺ മഞ്ച് , ഭാരതീയ കിസാൻ സംഘ് , ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളിനേതാവുമായിരുന്നു . 1964 മുതൽ 1976 വരെ രണ്ടു ടേമിലായി ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സി.ബി. മുത്തമ്മ – സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറുമായിരുന്നു സി.ബി. മുത്തമ്മ (ജനുവരി 24, 1924-ഒക്ടോബർ 14, 2009). 1948-ൽ സിവിൽസർവീസ് പരീക്ഷ വിജയിച്ച ഇവർ അടുത്ത വർഷം ഇന്ത്യൻ വിദേശകാര്യസർവീസിൽ ചേർന്നു.