കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിലാ(21)ണ് പിടിയിലായത്. ട്രാൻസ്വുമൺ ആയ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് 2026 ജൂൺ മാസം അവരെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്ന ഫോട്ടോകൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
നിലവിൽ മുഹമ്മദ് ഷാഫിൽ പോക്സോക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റു ട്രാൻസ്ജെൻഡർമാരെയും യുവതികളെയും സമാനരീതിയിൽ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിലവിൽ ഒരു പരാതിമാത്രമാണ് ലഭിച്ചിരിക്കുന്നത്. ഭീഷണി ഭയന്നാണ് മറ്റുള്ളവർ പരാതിപ്പെടാൻ തയ്യാറാകാത്തതെന്നാണ് പൊലീസിന്റെ നിഗമനം.




LEAVE A REPLY