വടകര: കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ മാരുതി സുസുക്കി ഷോറൂമിലെ ജീവനക്കാരന്റേതാണ് അപകടത്തിൽപ്പെട്ട വാഹനം. രാവിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഷോറൂം ജീവനക്കാർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേന യൂണിറ്റാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണ്ണമായി കത്തിയമർന്നു.
More like this

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

ഉയർന്ന താപനിലയ്ക്ക് താൽക്കാലിക ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പ്

ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെ ആര് മീര

LEAVE A REPLY