പന്തീരാങ്കാവ്: ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലാഴിയിൽ എംഎൽഎ റോഡിൽ ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കൾക്ക് നേരെയാണ് മുള്ളൻപന്നി അക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ഒളവണ്ണ ഭൂഖണ്ഡപൂരം സ്വദേശി അബ്ദുൾ ഗഫൂർ (21) നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞ് ബൈക്കിൽ സുഹ്യത്തിനെപ്പം പുലർച്ചെ നാലോടെ വീട്ടിലേക്ക് മടങ്ങുന്നിതിനിടെയാണ് മുള്ളൻപന്നിയുടെ അക്രമണത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡിൽ നിന്നും പെട്ടെന്ന് കടന്ന മുള്ളൻപന്നിയുടെ 5 മുള്ളുകൾ അബ്ദുൾ ഗഫൂറിന്റെ കാലിൽ തറച്ച് കയറുകയായിരുന്നു. മൂന്ന് മുള്ളുകൾ അപകട സ്ഥലത്ത് വച്ച് തന്നെ വലിച്ച് ഊരി മാറ്റിയെങ്കിലും 2 വലിയ മുള്ളുകൾ കാലി നിരുപുറവും തുളച്ച് കയറുകയും ചെയ്തു. ഉടൻ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും സർജറി വിഭാഗത്തിൽ നിന്നും മുള്ളുകൾ നീക്കം ചെയ്തു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അബ്ദുൾ ഗഫൂർ.