നാവികസേനയിൽ ജോലി ചെയ്യാൻ ഇതാ ഒരു സുവർണവാസരം ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുടെയാണ് നിയമനം. എൻജിനീയറിങ് , എംഎസ്സി, എംഎ, എംബിഎ ഡിഗ്രിക്കാർക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ബ്രാഞ്ച്, പൈലറ്റ്, നേവൽ എയർ ഓപറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെന്റ് ഇൻസ്പക്ടറേറ്റ് കേഡർ,എജ്യൂക്കേഷൻ, എൻജിനീയറിങ് ബ്രാഞ്ച്, സബ് മെറൈൻ ടെക് എൻജിനീയറിങ്, ഇലക്ട്രിക്കൽ ബ്രാഞ്ച്,സബ് മറൈൻ ടെക് ഇലക്ടിക്കൽ എന്നീങ്ങനെയാണ് ഒഴിവുകൾ. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27 നാണ്. അപേ​ക്ഷ ഫീസില്ല.

ബിഎസ്​സി, ബികോം ഡിഗ്രി 60 % മാർക്കോടെ ജയിച്ചവർകും. ഫിനാൻസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, മെറ്റീരിയൽ മാനേജ്മെന്റ് എന്നിവയിൽ ഒന്നിൽ. പിജി ഡിപ്ലോമ, എംസിഎ, എംബിഎ, എംഎസ്​സി ബിരുദധാരികൾക്കും അപേക്ഷിക്കവുന്നതാണ്. എസ്എസ്എൽസി,തത്തുല്യമോ, ഹയർ സെക്കൻഡറി, തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിനു 60 ശതമാനം മാർക്ക് വേണം. കൂടാതെ
എജ്യൂക്കേഷൻ ബ്രാഞ്ചിലെ ഒഴിവുകളിലേക്ക് എംഎ ഹിസ്റ്ററി ,എംഎസ്​സി ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്,മെറ്റീരിയോളജി,ഓഷ്യോനോഗ്രാഫി, അറ്റ്മോസ്ഫെറിക് സയൻസസ് തുടങ്ങിയ വിഷയങ്ങളിൽ 60% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികളുടെ പ്രായപരിധി 18 നും 24 വയസ്സിനുമിടയിലാണ്. എന്നാൽ ഓരോ ബ്രാഞ്ചിലേക്കുമുള്ള അപേക്ഷയ്ക്കനുസരിച്ച് പ്രായപരിധിയിൽ വ്യത്യാസമുണ്ട്. മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയാറാക്കിയ ശേഷം ഇവരെ ഇന്റർവ്യൂവിന് ക്ഷണിക്കും.
എൻസിസി ‘സി’ സർട്ടിഫിക്കറ്റ് (നേവി, ആർമി, എയർവിങ്) ഉള്ളവർക്ക് ഷോർട്ട് ലിസ്റ്റ് തയാറാക്കുമ്പോൾ 5% വരെ മാർക്ക് ഇളവ് കിട്ടും. തിരഞ്ഞെടുക്കുന്നവരെ സബ് ലെഫ്റ്റ്നെന്റ് റാങ്കിലേകാണ് നിയോഗിക്കുന്നത്. വിവിധ അലവെൻസുകൾ അടക്കം 1,20,000 രൂപക്ക് അടുത്ത് പ്രതിമാസ ശമ്പളം.

കൂടുതൽ വിവരങ്ങൾക്കായി : www.indiannavy.gov.in സന്ദർശിക്കുക.