പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിലെ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ.  18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം, ഒരു മലയാള ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്‌ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്‍ഡ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്.

മനുഷ്യാവകാശങ്ങൾ, യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ, അധികാരവർഗത്തിന്റെ ചൂഷണങ്ങൾ എന്നിവ തുറന്നുകാട്ടുന്ന സിനിമകളാണ് കേന്ദ്രം വെട്ടിയത്. Put Your Soul on Your Hand and Walk – ഗാസയിലെ യുദ്ധക്കെടുതികൾക്കിടയിലും അതിജീവനത്തിനായി പോരാട്ടം പറഞ്ഞ സിനിമയും വെട്ടി.

ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് ഡോക്യുമെൻററി മേള സംഘടിപ്പിക്കുന്നത്.