കോഴിക്കോട്: 1 കിലോ എംഡിഎംഎ പിടികൂടിയ പന്തീരാങ്കാവ് കേസിലേക്ക് പഞ്ചാബിൽ നിന്ന് ഒരു നൈജീരിയൻ വനിതയെ കൂടി പന്തീരാങ്കാവ് പോലീസും ഡാൻസഫ്, ACP ഫെറോക് സ്ക്കോടും ചേർന്ന് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 7 ആയി.
ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി ബഹു സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലി ഐ. പി.എസ് ന്റെ നേതൃത്വത്തിൽ ലഹരി കച്ചവടത്തിലെ പ്രധാന കണ്ണികളിലെക്ക് എത്തി സപ്ലൈ ചെയിൻ കട്ട് ചെയ്യുക എന്ന തിന്റെ ഭാഗമായി നിരവധി തുടർ അറസ്റ്റ്കൾ നടന്നു വരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പന്തീരകാവ് വെച്ച് 1 കിലോ എം. ഡി എം എ യുമായി പോലീസ് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആയതിൽ തുടർ അന്വേഷണത്തിൽ
കഴിഞ്ഞ മാസം ഈ കേസിലേക്ക് ഒരു വനിതയടക്കം 2 പേരെ നോയ്ഡ യിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്നാണ് ഇതിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരിലേക്ക് അന്വേഷണം എത്താതിരിക്കാൻ നൈജീരിയൻ നമ്പറുകളും, വ്യാജ മൊബൈൽ കണക്ഷനുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ വിദഗ്ദ്ധ സൈബർ അനലൈസിങ് നടത്തി പഞ്ചാബിൽ എത്തിയ പോലീസ് ഇവരുടെ ഒളിതാവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവർ കഴിഞ്ഞ 5 വർഷമായി ഇന്ത്യയിൽ താമസിച്ച് മയക്കുമരുന്ന് വ്യവസായിക അടിസ്ഥാനത്തിൽ വിതരണം ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് സമാന കേസിൽ ബാംഗ്ലൂർ ജയിലിൽ ആണ്.
കൂടാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ലഹരി കേസുമായി ബന്ധപ്പെട്ട വ്യവസായിക തോതിൽ ലഹരി കൈമാറ്റം നടത്തിയതിന്റെ നടത്തിയ പണമിടപാടുകളുടെയും വാട്സാപ്പ് സന്ദേശങ്ങളുടെയും രേഖകളും, കോടി കളുടെ ബാങ്ക് ട്രാൻസക്ഷൻ വിവരങ്ങളും പോലീസിന് ഇവരിൽ നിന്ന് ലഭിച്ചു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
നല്ലളം ഇൻസ്പെക്റ്റർ ബിജു ആർ.സി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ നിതിൻ ഈ, അർജുൻ അജിത് സി.പി.ഒ മാരായ അനൂജ് വളയനാട് , സബീഷ് വെങ്ങേരി, അതുൽ ഈ.വി, അപർണ പി.കെ സനില എൻ.വി എന്നിവർ ഉണ്ടായിരുന്നു.




LEAVE A REPLY