ഇന്ന് 2026 ഒക്ടോബർ 10 (1202 കന്നി 23) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 10 വർഷത്തിലെ 283-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 82 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 284)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക ഉൾപ്പെടുത്തൽ ദിനം
ലോക പിക്കിൾബോൾ ദിനം
ലോക ദേശാടന പക്ഷി ദിനം
ലോക കഞ്ഞി ദിനം
ലോക സ്ക്വാഷ് ദിനം
ലോക ഭവനരഹിത ദിനം
ലോക മാനസികാരോഗ്യ ദിനം
ലോക വധശിക്ഷ വിരുദ്ധ ദിനം
ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം
അന്താരാഷ്ട്ര പിനോട്ടേജ് ദിനം
അന്താരാഷ്ട്ര പത്ര വാഹക ദിനം
അന്താരാഷ്ട്ര സേവ് ദി വാക്വിറ്റ ദിനം
അന്താരാഷ്ട്ര സ്റ്റേജ് മാനേജ്മെന്റ് ദിനം
അന്താരാഷ്ട്ര ആഫ്രിക്കൻ പെൻഗ്വിൻ അവബോധ ദിനം
ദേശീയ SHIFT10 ദിനം
ദേശീയ മെട്രിക് ദിനം
ദേശീയ ടക്സീഡോ ദിനം
ദേശീയ ടിക് ടോക്ക് ദിനം
ദേശീയ ഹാൻഡ്ബാഗ് ദിനം
ദേശീയ കേക്ക് അലങ്കാര ദിനം
ദേശീയ ഹഗ്-എ-കെവിൻ ദിനം
ദേശീയ വസ്ത്രധാരണ കൈമാറ്റ ദിനം
ദേശീയ മോട്ടോർ സൈക്കിൾ റൈഡ് ദിനം
സാർവത്രിക സംഗീത ദിനം
യുഎസ് നാവിക അക്കാദമി ദിനം
കുട്ടികളുടെ ബൗൾ രഹിത ദേശീയ ദിനം
കണവയുടെയും കട്ടിൽഫിഷിന്റെയും ദിനം
ഫിജി ദിനം (ഫിജി)
മറൂൺ ദിനം (സുരിനാം)
അർബർ ദിനം (പോളണ്ട്)
സൈനിക ദിനം (ശ്രീലങ്ക)
ലോക കഞ്ഞി ദിനം
ലോക സ്ക്വാഷ് ദിനം
ലോക ഭവനരഹിത ദിനം
മസിൻഗിറ ദിനം (കെനിയ)
ഫലക് ദിനം (താജിക്കിസ്ഥാൻ)
ദേശീയ ചെസ്സ് ദിനം (യുഎസ്എ)
വിശുദ്ധ വിവർത്തക ദിനം (അർമേനിയ)
ഫിന്നിഷ് സാഹിത്യ ദിനം (ഫിൻലാൻഡ്)
കോൺഫെഡറേറ്റ് സ്മാരക ദിനം (യുഎസ്എ)
ദേശീയ വൃക്ഷത്തൈ നടീൽ ദിനം (മംഗോളിയ)
ദേശീയ ഏഞ്ചൽ ഫുഡ് കേക്ക് ദിനം (യുഎസ്എ)
ഒറാനിയയിലെ വീരന്മാരുടെ ദിനം (ദക്ഷിണാഫ്രിക്ക)
സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി ജീവനക്കാരുടെ ദിനം (ഉക്രെയ്ൻ)
ആരോഗ്യ പരിപാലന, വൈദ്യ വ്യവസായ തൊഴിലാളി ദിനം (തുർക്ക്മെനിസ്ഥാൻ)
ചരിത്ര സംഭവങ്ങൾ
1954 – ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി..
1957 – ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു..
1964 – ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി… രണ്ടാം ലോക മഹായുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി.
1967 – ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ,മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ-ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്നതിനുള്ള ബഹിരാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
1845 – അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.
1911 – 3 നൂറ്റാണ്ടായി തുടർന്ന മഞ്ചു (ക്വിങ്) രാജഭരണത്തിനെതിരെ ചൈനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
1913 – പനാമ കനാലിന്റെ നിർമ്മാണം പൂർത്തിയായി.
1962 – കേരളത്തിൽ ആർ. ശങ്കർ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.
1967 – അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
1970 – ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
1971 – അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.
1975 – വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.
2009 – റാവൽപിണ്ടിയിലെ പാകിസ്ഥാൻ കരസേന ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം.
2010 – സച്ചിൻ തെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് കടക്കുന്ന ആദ്യ കളിക്കാരനായി. ബാംഗ്ലൂരിൽ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ആണ് ഈ നേട്ടം കൈവരിച്ചത്.
1980 – അൾജീരിയയിലെ എൽ അൻനം എന്ന സ്ഥലത്ത് ഭൂകമ്പത്തെത്തുടർന്ന് 3000 പേർ മരിച്ചു. റിൿടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 8000 ൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
1983 – കിഴക്കൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ രണ്ടായിരത്തിലേറെ മരണം
2006 – ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു.
ജന്മദിനങ്ങൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള – മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള (ജനനം 1911 ഒക്ടോബർ 10 - മരണം 17 ജൂൺ 1948). രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു.
ആർ.കെ. നാരായൺ – ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളാണ് ആർ.കെ. നാരായൺ (ജനനം: 1906 ഒക്ടോബർ 10 - ചെന്നൈ മരണം: 13 മെയ് 2001). പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ആർ.കെ. നാരായണിന്റെ ജനനപ്പേര് രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്നായിരുന്നു
സലീം കുമാർ – ഒരു മലയാളചലച്ചിത്രനടനാണ് സലീം കുമാർ (10 ഒക്ടോബർ 1969 - 2026 ജൂൺ 6). മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും, 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.
എറിക് അകാറിയസ് – എറിക് അകാറിയസ് (10 October 1757 – 14 August 1819) സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹമാണ് ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്നാണദ്ദേഹം അറിയപ്പെടുന്നത്. കാൾ ലിന്നേയസിന്റെ അവസാന ശിഷ്യനായിരുന്നു അച്ചാരിയസ്.
കടവനാട് കുട്ടികൃഷ്ണൻ – മലയാളത്തിലെ ഒരു കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണൻ (ജനനം: 1925 ഒക്ടോബർ 10 - മരണം: 1992 ഓഗസ്റ്റ് 19). പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു കവിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത് കവിതയുടെ ശക്തിയും ലാവണ്യവും ഉൾചേർന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകൾ.
കരോലിൻ ആർ ബെർടോസ്സി – കരോലിൻ ആർ ബെർടോസ്സി(born October 10, 1966) അമേരിക്കക്കാരിയായ രസതന്ത്രജ്ഞയാണ്.
കെൻ സാരോ വിവ – നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ടെലിവിഷൻ നിർമ്മാതാവും "ഗോൾഡ്മാൻ എൻവിറോണ്മെന്റൽ പ്രൈസ്" ജേതാവുമാണ് കെൻ സാരോ വിവ എന്ന കെനുൽ കെൻ ബീസൻ സാരോ വിവ (ഒക്ടോബർ 10, 1941- നവംബർ 10,1995).
ഖാലിദ് – പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ് (10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
ഹെൻറി കാവൻഡിഷ് – കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ് ഹെൻറി കാവൻഡിഷ് (ജനനം: 1731 ഒക്ടോബർ 10 - മരണം: 24 ഫെബ്രുവരി 1810).
ഫ്രാൻസിസ് കല്ലറക്കൽ – ലത്തീൻ കത്തോലിക്കാസഭ ഭാരത ഹയരാർക്കിയിൽ പെടുന്ന വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ് ഫ്രാൻസിസ് കല്ലറക്കൽ (ജനനം 1941 ഒക്ടോബർ 10).
മണമ്പൂർ രാജൻബാബു – ഒരു പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂർ രാജൻബാബു (ജനനം:10 ഒക്ടോബർ 1948).
രേഖ (ബോളിവുഡ് ചലച്ചിത്രനടി) – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ. (ജനനം: 10 ഒക്ടോബർ 1954). 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ
വടിവേലു – തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു ഹാസ്യനടനാണ് വടിവേലു (ജനനം: ഒക്ടോബർ 10, 1960). 2000 നു ശേഷം തന്റെ സഹനടനായ വിവേകിനോടൊപ്പം ധാരാളം തമിഴ് ചലച്ചിത്രങ്ങളിൽ മികച്ച ഹാസ്യ വേഷങ്ങൾ ചെയ്തു.
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ – വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987).
സഞ്ജന ഗൽറാണി – ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് സഞ്ജന ഗൽറാണി (ജനനം: 1989 ഒക്ടോബർ 10). ഇവരുടെ യഥാർത്ഥ പേര് അർച്ചന ഗൽറാണി എന്നാണ്.
സാറ ലങ്കാഷയർ – സാറാ-ജാനെ അബിഗൈൽ ലങ്കാഷയർ,(ജനനം 10 ഒക്ടോബർ 1964) ഒരു ഇംഗ്ലീഷ് നടിയാണ്. 1986- ൽ ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ നിന്ന് ബിരുദം നേടുകയും സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ നാടകം ക്ലാസുകളിൽ അദ്ധ്യാപികയാകുകയും ചെയ്തു.
ജി. സുധാകരൻ – കേരളത്തിലെ പ്രമുഖ സി.പി.ഐ. (എം) നേതാവും മുൻ മന്ത്രിയുമാണ് ജി. സുധാകരൻ (ജനനം: ഒക്ടോബർ 10, 1948). ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തി. നിയമ ബിരുദധാരി. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി. മുമ്പ് 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്തു. പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി
ഹാരോൾഡ് പിന്റർ – ഹാരോൾഡ് പിന്റർ (ഒക്ടോബർ 10, 1930 - ഡിസംബർ 24, 2008 )ഇംഗ്ലീഷ് നാടകകൃത്തും സംവിധായകനുമാണ്. റേഡിയോ, ടെലിവിഷൻ, സിനിമ എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്.
സ്മരണകൾ
കുമരകം രാജപ്പൻ – കേരളത്തിലെ പ്രമുഖനായ നാടക-സിനിമാ സംഗീത സംവിധായകനായിരുന്നു കുമരകം രാജപ്പൻ(1943-10 ഒക്ടോബർ 2002).
ഗുരു ദത്ത് – ഇന്ത്യയിലെ ഒരു ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്നു ഗുരു ദത്ത് (ജനനം: 9 ജൂലൈ 1925 - മരണം: 10 ഒക്ടോബർ 1964). നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കി.
മിൽട്ടൺ ഒബോട്ടെ – ഉഗാണ്ടയെ ബ്രിട്ടീഷ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ നയിച്ച രാഷ്ട്രീയപ്രവർത്തകനായിരുന്നു അപോളോ മിൽട്ടൺ ഒബോട്ടെ എന്ന മിൽട്ടൺ ഒബോട്ടെ (ജനനം: 28 ഡിസംബർ 1925 - മരണം: 10 ഒക്ടോബർ 2005).
ലീലാ ദാമോദര മേനോൻ – ഒന്നും,രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995)
സി.വി. ശ്രീരാമൻ – മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമൻ (1931 ഫെബ്രുവരി 7- 2007 ഒക്ടോബർ10). അനായാസേന മരണം, റെയിൽവേ പാളങ്ങൾ, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്.
സിരിമാവോ ബണ്ഡാരനായകെ – ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്നു സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ (1916 ഏപ്രിൽ 17 - മരണം: 10 ഒക്ടോബർ 2000).
നവാബ് രാജേന്ദ്രൻ – പ്രശസ്തനായ ഒരു മലയാളി പൊതു പ്രവർത്തകൻ ആയിരുന്നു നവാബ് രാജേന്ദ്രൻ (1950 – ഒക്ടോബർ 10, 2003). ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം .
ജഗ്ജീത് സിങ് – ഭാരതത്തിലെ പ്രശസ്ത ഒരു ഗസൽ ഗായകനായിരുന്നു ജഗ്മോഹൻ സിംഗ് ധിമാൻ എന്ന ജഗജീത് സിംഗ് (ജനനം: 8 ഫെബ്രുവരി 1941 - മരണം: 10 ഒക്ടോബർ 2011). ഗസൽ ശൈലിയെ സാധാരണക്കാരനിലേക്കും ഭാരതീയ കലാവേദിയുടെ മുന്നിരയിലേക്കും കൊണ്ടുവന്ന ഒരു പ്രതിഭയായിട്ടാണ് ജഗ്ജിത് സിംഗ് ഇന്ന് ഓർമിക്കപ്പെടുന്നത്. അനേകം ഭാഷകളിൽ പാണ്ഡിത്യം കൈവരിച്ചിരുന്ന അദ്ദേഹം ചലച്ചിത്രങ്ങൾക്കും ടി.വി. പരമ്പരകൾക്കും വേണ്ടി പാടിയിട്ടുണ്ട്.
പി.സി. ദേവസ്യ – 1980ൽ "ക്രിസ്തുഭാഗവതം" എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത - മലയാളസാഹിത്യകാരനാണ് മഹാകവി പ്രൊഫസർ പി.സി. ദേവസ്യ (ജനനം: 24 മാർച്ച് 1906 - മരണം: 10 ഒക്ടോബർ 2006).




LEAVE A REPLY