തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഫിഷിങ് ഹാർബറിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 271 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക.