ന്യൂ ഡൽഹി: പഞ്ചാബ് ലൗലി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞതായി പരാതി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും, മന്ത്രി റോജി എം ജോണും നൽകിയ ഉറപ്പുകൾ പാഴ്വാക്കായി മാറി. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഡൽഹി കേരള ഹൗസിലെത്തി നോർക്ക റൂട്ട്സിനെ സമീപിച്ച വിദ്യാർഥികളെ അധികൃതർ അവിടെനിന്നും ഇറക്കിവിട്ടു എന്നാണ് പ്രധാന ആരോപണം.  

ടിക്കറ്റ് നൽകുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുന്നതു വരെ താമസ സൗകര്യം ഒരുക്കാനും അധികൃതർ വിസമ്മതിച്ചു. ടിക്കറ്റ് നൽകാനോ, താമസ സൗകര്യം നൽകാനോ കഴിയില്ലെന്നും, സര്‍ക്കാര്‍ അത്തരം ഉത്തരവ് നൽകിയിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.