അന്താരാഷ്ട്ര മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയതിന് പിന്നാലെ പുതിയ ഡിജിറ്റൽ ചാനൽ ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ട്രംപ് ടിവി’ എന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമിന് പേര് നൽകിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്നലെ വൈകിട്ടായിരുന്നു ലോഞ്ച് . ട്രംപിന്റെ പ്രസംഗങ്ങൾ , പ്രധാന പ്രഖ്യാപനങ്ങൾ എന്നിവ പുതിയ ചാനലിലൂടെ തത്സമയം അറിയാനാകും. വൈറ്റ് ഹൗസിലെ വിലക്കിനെതിരെ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമ സ്ഥാപനങ്ങൾ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പുതിയ ഡിജിറ്റൽ ചാനൽ സംപ്രേഷണം ആരംഭിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വാർത്തകൾ നൽകുന്നവർക്ക് വൈറ്റ് ഹൗസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോടതി ഉത്തരവ് എതിരായാൽ അപ്പീൽ നൽകുമെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമ വിലക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എബിസി, സിബിഎസ്, ഫോക്സ് അടക്കമുള്ളവർ ട്രംപുമായി ബന്ധപ്പെട്ട വാർത്താ കവറേജ് ബഹിഷ്കരിച്ചിരുന്നു.
More like this

ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി സൗദിയും യെമനും

ഹോര്‍മുസില്‍ വീണ്ടും കപ്പലിനുനേരെ ആക്രമണം; 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 നാവികര്‍ക്ക് പരിക്ക്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കുന്നതിന് തയ്യാർ

LEAVE A REPLY