പന്തീരാങ്കാവ് (കോഴിക്കോട്): വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. ഫറോക്ക് അയ്യപ്പൻകണ്ടിപ്പറമ്പ് നൗഷാദ് (38), ഒളവണ്ണ മണിയാൽ പറമ്പ് സഹീര്‍ (38) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 2:30ഓടെ കുന്നത്ത്പാലത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും കസ്റ്റഡിയിലായത്. കുന്നത്ത്പാലത്ത് ലഹരി വിതരണത്തിന് എത്തിയതായിരുന്നു ഇവർ. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും.
നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണ് രണ്ടുപേരും.
പന്തീരാങ്കാവ് എസ്ഐ മാരായ എ നിധിൻ, അർജുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.




LEAVE A REPLY