കോഴിക്കോട്: പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായ വിനോദിനെ ആക്രമിച്ച യുവാവ് പിടിയിൽ. ഫറോക്ക് കോളേജ് പള്ളിമീത്തൽ സ്വദേശി അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസ് (24) നെയാണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകീട്ട് പന്തീരാങ്കാവ് എസ്ഐയും സംഘവും തൂഫാൻ ഡ്രൈവിന്റെ ഭാഗമായി പന്തീരാങ്കാവ് കിങ് ബാറിന് സമീപം എത്തിയപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിന് മുകളിൽ ഇരിക്കുകയായിരുന്ന യുവാവിനോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ “എന്റെ കൂട്ടുകാരന്റെ വണ്ടിയാണ്. വേണമെങ്കിൽ അവനേട് ചോദിച്ചോ” എന്ന് മറുപടിപറയുകയും, തുടർന്ന് വാഹനം പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ പോലീസിനെ അശ്ലീല ഭാഷയിൽ തെറിപറഞ്ഞുകൊണ്ട് യൂണീഫോമിൽ പിടിച്ചുവലിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴിപ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.