പനാജി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വിവാദമായതിന് പിന്നാലെ ഗോവ വോട്ടര്‍പട്ടികയില്‍ നടന്ന ഗുരുതര വീഴ്ചകളും പുറത്ത്. ഗോവയിലെ 97 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കയതിലാണ് വീഴ്ചയുണ്ടായത്. ഒഴിവാക്കപ്പെട്ട 97 പേരും യോഗ്യതയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യം നിരാകരിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരാഴ്ചയ്ക്കിടെ എട്ടു തവണ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. എന്നാല്‍ ഇവയൊന്നും അംഗീകരിച്ചില്ലെന്നും വിമർശനമുണ്ട്.
ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ 97 വോട്ടര്‍മാര്‍ പിന്നീട് മതിയായ രേഖകള്‍ സമര്‍പ്പിച്ചു. ഇവ വിശ്വാസയോഗ്യമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.
ഇതേതുടര്‍ന്ന് സോഫ്ട് വെയറിലെ തടസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ തെരഞ്ഞെടുപ്പ് ഓഫീസര്‍ എട്ടുതവണയോളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.




LEAVE A REPLY