തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വിഡി സതീശൻ്റെ അക്ഷ്യക്ഷതയിൽ ഇന്ന് നിർണായകമായ ഉന്നതതല യോഗം ചേരുന്നു.

വരും മാസങ്ങളിൽ, പ്രത്യേകിച്ച് ഒക്ടോബർ മാസം മുതൽ പവർ കട്ടും നിയന്ത്രണങ്ങളും പൂർണ്ണമായി ഒഴിവാക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതിനായി ദീർഘകാല വൈദ്യുതി കരാറുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, നിലവിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനായി സ്വകാര്യ കമ്പനിയിൽ നിന്നും യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും വൈദ്യുതി നിയന്ത്രണം തുടരുകയാണ്.