കോഴിക്കോട്: മദ്യപിച്ച് കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം.
അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും പരിക്കേറ്റു. നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. പിന്നാലെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മലപ്പുറം സ്വദേശികളുടെ പരാതിയിലാണ് കോക്കിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കു ശേഷമാകും പൊലീസ് തുടര്‍ നടപടി സ്വീകരിക്കുക.




LEAVE A REPLY