ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, നാലാം ചാട്ടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് താരം പിന്മാറിയിരുന്നു. തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടമാണ്. 2023ലെ ഹാങ്ചൗവ് ഏഷ്യൻ ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ ജൂലൈയിൽ നടന്ന ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിലും 8.09 മീറ്റർ ദൂരം താണ്ടി വെള്ളി നേടിയിരുന്നു.




LEAVE A REPLY