കോഴിക്കോട് കൂടത്തായി ഹൈസ്കൂളിൽ വീണ്ടും റാഗിംഗ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. കളർ വസ്ത്രം ധരിച്ചതിനാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശുചിമുറിയിൽ കൊണ്ടുപോയി റാഗിങ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദിച്ച നാല് വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.




LEAVE A REPLY