ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം. ഇന്ന് രാജ്യത്തുടനീളം ആയിരം കോൺഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ ധർണ. തുടർ പ്രക്ഷോഭം തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ. ഡെൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്.