ഡല്‍ഹി : എസ്ഐആറിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചവരില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേഖ ഗുപ്ത, അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാള്‍, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. രാജ്യതലസ്ഥാനത്ത് 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.




LEAVE A REPLY