സംസ്ഥാനത്ത് ഇന്നും ശക്തമായ മ‍ഴ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മ‍ഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. നാളെ 8 ജില്ലകളിൽ മ‍ഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.