കോഴിക്കോട്: ഒളവണ്ണ സഫയർ സെൻട്രൽ സ്കൂളിൽ മെഗാമെഡിക്കൽ ക്യാമ്പ് തുടങ്ങി. മൂന്നാഴ്ച്ച നീളുന്ന ക്യാമ്പിൽ പീഡിയാട്രിക് വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് പരിപാടി. മെഗാമെഡിക്കൽ ക്യാമ്പ് ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ കെ സി കൃഷ്ണനുണ്ണി മേനോൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ നിസാർ ഒളവണ്ണ അധ്യക്ഷനായി. സ്കൂൾ കോ കോർഡിനേറ്റർ നോയൽ ആൻ്റണി ജോൺ, പ്രിൻസിപ്പൽ പി.സിന്ധു പ്രസംഗിച്ചു. അധ്യാപകരായ കെ അരുൺ, സുമകുമാരി, കെ ദിവ്യ, ഹോസ്പിറ്റൽ ജീവനക്കാരായ ഡോ നിയാസ് അബ്ദുൽ ലത്തീഫ്, ഡോ മുഹമ്മദ്‌ ഷഹീദ്, ഡോ വി കെ സഫിയ, കെ കീർത്തന, പി നിലോഫിയ, അനിൽ കുമാർ സി, വിനീത എബ്രഹാം, റുബീന ടി എന്നിവർ നേതൃത്വം നൽകി.