കണ്ണൂര്‍: ആദായ നികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ പാനൂർ സ്വദേശി ദാമോദരനാണ് അയല്‍വാസിയായ സുന്ദരന്റെ തട്ടിപ്പിനിരയായത്. കേന്ദ്ര സർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ഐഎഎസ് ഓഫീസര്‍ എന്നു പറഞ്ഞ് രണ്ടുപേരെക്കൊണ്ട് ഫോണില്‍ സംസാരിപ്പിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ദാമോദരന്റെ പരാതിയില്‍ സുന്ദരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ് എടുത്തത്.
More like this

എറണാകുളത്ത് ഇടിമിന്നലിൽ കനത്ത നാശനഷ്ടം; പത്തോളം വീടുകൾക്ക് കേടുപാടുകൾ

സംസ്ഥാനത്ത് ഇന്നും പവർകട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

LEAVE A REPLY