നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അനാഹത് സിങ്ങിന് വെള്ളി. ഫൈനലിൽ മലേഷ്യയുടെ സിവാസംഗരി സുബ്രഹ്മണ്യത്തോട് തോൽവി വഴങ്ങിയെങ്കിലും അനാഹത് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.
ഏഷ്യൻ ഗെയിംസിലെ വനിതാ സിംഗിൾസ് സ്ക്വാഷിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി 18കാരിയായ അനാഹത് മാറി. മികച്ച പോരാട്ടം നടത്തിയെങ്കിലും സിവാസംഗരിയുടെ മുന്നേറ്റം തടയാൻ അനാഹതിന് സാധിച്ചില്ല.
ഈ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡലാണ് ലഭിച്ചത്. നേരത്തെ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ അഭയ് സിങ്ങും വെള്ളി നേടിയിരുന്നു. ഇതോടെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേടിയ താരം എന്ന നേട്ടവും ഇതോടെ അനാഹത്തിന്റെ പേരിലായി.




LEAVE A REPLY