കൊച്ചി: എറണാകുളം പറവൂരിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിയെ അപമാനിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ നടപടി. സിഎംഡിയുടെ നിർദ്ദേശപ്രകാരം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കണ്ടക്ടർക്കും കണ്ടാൽ അറിയാവുന്ന മൂന്ന് യാത്രക്കാർക്ക് എതിരെയും നോർത്ത് പറവൂർ പൊലീസ് കേസെടുത്തു. ബസ്സിൽ സമാനതകളില്ലാത്ത അപമാനം നേരിട്ടെന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സ്വന്തം മണ്ഡലത്തിൽ നടന്ന സംഭവമായതിനാൽ പെൺകുട്ടിയുടെ പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.




LEAVE A REPLY