കോഴിക്കോട്: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പ് പാറയിൽ വെച്ചായിരുന്നു അപകടം. സഞ്ചരിക്കുകയായിരുന്ന ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഭാഗികമായി ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും നേരിട്ടു.




LEAVE A REPLY