കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. മൈക്കുമായി പോകരുത് മാറിനിൽക്കാനായിരുന്നു എറണാകുളം എസിപി പീറ്റർ കെ ജെയുടെ നിർദ്ദേശം. മാറി നിന്നാൽമതി, Z+ സുരക്ഷയുള്ളയാളാണ് എന്നും പോലീസ് മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചു.

ഗോകുലം പാർക്കിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയവരോടാണ് നിർദേശം. മുഖ്യമന്ത്രിയ്ക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൽപര്യമില്ലെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പൊലീസ് അനുവദിച്ചില്ല.