തിരുവനന്തപുരം: ഇന്ത്യ- വിൻഡീസ് ഏകദിന മത്സരത്തിനൊരുങ്ങി തലസ്ഥാനം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണ്. അവസാനവട്ട പരിശീലനത്തിന് ടീമുകൾ ഇന്നിറങ്ങും.
2018 നവംബർ 1ന് നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമായിരുന്നു എതിരാളികൾ. എട്ട് വർഷങ്ങൾക്കുശേഷമാണ് വിൻഡീസ് ടീം തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിന്നു രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്ലി പുറത്താകാതെ 166 റണ്ണും ശുഭ്മാൻ ഗിൽ 116 റണ്ണും നേടി. ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
അന്ന് ടീമിലുണ്ടായിരുന്ന വിരാട് കോഹ്ലി, രോഹിത് ശർമ, ശുഭ്മാൻ ഗില്ല്, കെഎൽ രാഹുൽ ഉൾപ്പെടെ ഇൗ ടീമിലുമുണ്ട് എന്നത് ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകരുന്നു.




LEAVE A REPLY