കൊച്ചി: എക്സൈസ് കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എക്സൈസിനോട് കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്.
മജിസ്ടേറ്റ് കോടതിയിൽ എക്സൈസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
വിദേശ മദ്യത്തിനൊപ്പം വ്യാജ മദ്യവും ആന്റോയുടെ വീട്ടിൽ നിന്നും പിടികൂടിയെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്.




LEAVE A REPLY