കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ പിൻഭാഗത്തായി മിൽമ ബൂത്തിന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വലിയങ്ങാടി ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിൽമ ബൂത്തിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെടുത്തത്.
ഇതുവഴി നടന്നുപോയ യാത്രക്കാര്‍ ഉടനെ ടൗണ്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസും ഡോഗ് സ്വക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പ്രദേശം മുഴുവന്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളോ അവശിഷ്ടങ്ങളോ ഒന്നും കണ്ടെത്താനായില്ല.
ഇത് ആരുടേതാണെന്നും സ്ത്രീയാണോ പുരുഷനാണോയെന്നും തിരിച്ചറിയുന്നതിനായി ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.




LEAVE A REPLY