ഇന്ന് 2026 സെപ്റ്റംബർ 20 (1202 കന്നി 4) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം സെപ്റ്റംബർ 20 വർഷത്തിലെ 263-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 102 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 264)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക ശുചീകരണ ദിനം
കാവെർനോമ അവബോധ ദിനം
ദേശീയ ബ്രഞ്ച് ദിനം
അന്താരാഷ്ട്ര യൂണിവേഴ്സിറ്റി കായിക ദിനം
അന്താരാഷ്ട്ര സർവകലാശാല കായിക ദിനം
ദേശീയ ഭാര്യാ അഭിനന്ദന ദിനം
ദേശീയ അയൽപക്ക ദിനം
ദേശീയ വനിതാ സൗഹൃദ ദിനം
ദേശീയ ജീബ്ബറിഷ് ദിനം
ഡെസ്സലൈൻസ് ദിനം (ഹെയ്തി)
ലോക പെയ്ല ദിനം
ദേശീയ പഞ്ച് ദിനം (യുഎസ്എ)
സംരംഭക ദിനം (കിർഗിസ്ഥാൻ)
സാർവത്രിക ശിശുദിനം (ജർമ്മനി)
ദേശീയ ശിശു സംരക്ഷണ ദിനം
ദേശീയ LGBTQ വെറ്ററൻസ് ദിനം
മാതൃദിനം (കസാക്കിസ്ഥാൻ)
ദേശീയ ക്വെസോ ദിനം (യുഎസ്എ)
ദേശീയ സ്ട്രിംഗ് ചീസ് ദിനം (യുഎസ്എ)
ദേശീയ ഫ്രൈഡ് റൈസ് ദിനം (യുഎസ്എ)
ദേശീയ യുവജന ദിനം (തായ്ലൻഡ്)
കസ്റ്റംസ് ഓഫീസർ ദിനം (ബെലാറസ്)
ദേശീയ പെപ്പെറോണി പിസ്സ ദിനം (യുഎസ്എ)
സാമൂഹിക പ്രവർത്തക ദിനം (മോൾഡോവ)
ദേശീയ കനാൽ സംരക്ഷണ ദിനം (തായ്ലൻഡ്)
സംസാര സ്വാതന്ത്ര്യ ദിനം (വെനിസ്വേല , പെറു , ഉറുഗ്വേ)
വനം, തടി വ്യവസായ തൊഴിലാളി ദിനം (ബെലാറസ് , കിർഗിസ്ഥാൻ , റഷ്യ , ഉക്രെയ്ൻ)
എണ്ണ വ്യവസായ തൊഴിലാളി ദിനം (അസർബൈജാൻ)
ചരിത്ര സംഭവങ്ങൾ
1187 – സലാദിൻ ജെറുസലേംആക്രമണം ആരംഭിച്ചു.
1519 – ഭൂമിചുറ്റി സഞ്ചരിക്കുന്നതിനായി ഫെർഡിനാൻറ് മഗല്ലനും കൂട്ടരും തെക്കൻ സ്പെയിനിൽ നിന്നും യാത്ര പുറപ്പെട്ടു.
1870 – വിക്ടർ ഇമ്മാനുവേൽ രണ്ടാമന്റെ നേതൃത്വത്തിൽ ഇറ്റാലിയൻ സൈന്യം ഫ്രാൻസിൽനിന്ന് റോമാ നഗരം പിടിച്ചെടുത്തു.
1891 – ആദ്യ പെട്രോൾ കാർ അമേരിക്കയിൽ മസാചുസെറ്റ്സിലെ സ്പ്രിങ്ഫീൽഡിൽ പുറത്തിറങ്ങി.
1930 –ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്, സീറോ മലങ്കര കത്തോലിക്കസഭ സ്ഥാപിച്ചു.
1946 – ആദ്യ കാൻ ചലച്ചിത്രോൽസവം സംഘടിപ്പിക്കപ്പെട്ടു.
1948 – കൊച്ചിയിൽ ഇക്കണ്ടവാര്യർ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1970 – സോവിയറ്റ് യൂണിയൻറെ ലൂണ 16 ചന്ദ്രനിലിറങ്ങി മണ്ണിൻറെ സാമ്പിൾ ശേഖരിച്ചു.
1977 –വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
1984 – ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ നയതന്ത്ര്യകാര്യാലയത്തിനു നേരെയുണ്ടായ ആത്മഹത്യാ കാർബോംബാക്രമണത്തിൽ ഇരുപത്തിരണ്ടു പേർ കൊല്ലപ്പെട്ടു.
1990 – പശ്ചിമ പൂർവ്വ ജർമ്മനികൾ ഒന്നിക്കാനുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചു.
1992 – ആലപ്പുഴ- കായംകുളം തീവണ്ടി പാത തുറന്നു.
2000 –ബ്രിട്ടന്റെ എം.ഐ. 6 രഹസ്യാന്വേഷണവിഭാഗത്തിന്റെ കെട്ടിടത്തിനു നേരെ മിസൈലാക്രമണം നടന്നു. റഷ്യൻ നിർമ്മിത പീരങ്കിവേധമിസൈൽ ആയ മാർക്ക് 22 ആയിരുന്നു ഇതിനുപയോഗിച്ചത്.
2004 – വിദ്യാഭ്യാസ പ്രക്ഷേപണ പരിപാടികൾക്കായുള്ള ഇന്ത്യയുടെ ഉപഗ്രഹം എഡ്യൂസാറ്റ് വിക്ഷേപിച്ചു.
ജന്മദിനങ്ങൾ
പി. കുമാരൻ – ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി. കുമാരൻ (20 സെപ്റ്റംബർ 1906 - 1970). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
ഴാങ് ജാക്വിസ് ഡെസ്സാലൻ – ഹെയ്തിയിലെ രാഷ്ട്രീയ നേതാവായിരുന്നു ഴാങ് ജാക്വിസ് ഡെസ്സാലൻ സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു.
ജയന്ത ഹസാരിക – ആസ്സാമീസ് ഗായകനും ഗാനരചയിതാവുമാണ്ജയന്ത ഹസാരിക (20 സപ്തം: 1943 – 15 ഒക്ടോ: 1977) .നിരവധി ചലച്ചിത്രഗാനങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗായകനായിരുന്ന ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനുമാണ് ജയന്ത.
ജെയിംസ് ഡ്യൂവെർ – ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ഡ്യൂവെർ (ജനനം: 20 സെപ്റ്റംബർ 1842 - മരണം: 27 മാർച്ച് 1923). നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളായ ഡ്യൂവെറാണ് തെർമോസ്ഫ്ലാസ്ക് കണ്ടുപിടിച്ചത്.
സൗന്ദര്യ രജനികാന്ത് – തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ രജനികാന്ത്. (ജനനം: സെപ്റ്റംബർ 20, 1984). പ്രമുഖ തമിഴ് ചലച്ചിത്രനടനായ രജനികാന്തിന്റെ ഇളയ മകളാണ് സൌന്ദര്യ.
അക്കിനേനി നാഗേശ്വരറാവു –പ്രശസ്തനായ ഒരു തെലുഗു ചലച്ചിത്രനടനാണ് അക്കിനേനി നാഗേശ്വരറാവു (ജനനം: 1924 സെപ്റ്റംബർ 20 - മരണം: 2014 ജനുവരി 22). എ.എൻ.ആർ. എന്ന ചുരുക്കപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ടി.കെ. രാജീവ് കുമാർ – കോട്ടയത്തു ജനിച്ച ഒരു മലയാളചലച്ചിത്രസംവിധായകനാണ് ടി കെ രാജീവ് കുമാർ (ജനനം 1964, സെപ്റ്റംബർ 20). കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. 2003 മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
മംഗലാട്ട് രാഘവൻ – മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവർത്തകനും(1921 സെപ്റ്റംബർ 20). സോഷ്യലിസ്റ്റു നേതാവായ ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി പ്രവർത്തിച്ചു.
മൂൺ ബ്ലഡ്ഗുഡ് – ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ് കോറിന്ന മൂൺ ബ്ലഡ്ഗുഡ് (ജനനം: സെപ്റ്റംബർ 20, 1975). 2009 ൽ പുറത്തിറങ്ങിയ ചിത്രമായ ടെർമിനേറ്റർ സാൽവേഷനിലെ ലെഫ്.
സ്മരണകൾ
കവിയൂർ പൊന്നമ്മ – മലയാളചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയായിരുന്നു കവിയൂർ പൊന്നമ്മ(1945 സെപ്റ്റംബർ 10-സെപ്റ്റംബർ 20, 2024). മലയാള സിനിമയിലെ അമ്മ എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് കവിയൂർ പൊന്നമ്മ. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ ഇവർ നേടിയിട്ടുണ്ട്.
രാധിക തിലക് – ഒരു പ്രമുഖ മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക് (1970-സെപ്റ്റംബർ 20, 2015). സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. എറണാകുളം രവിപുരം സ്വദേശിനിയായിരുന്നു.
ബസന്റ് – ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. (ജനനം 1847 ഒക്ടോബർ 1 -മരണം 1933 സെപ്റ്റംബർ 20).
ജഗ്മോഹൻ ഡാൽമിയ –ജഗ്മോഹൻ ഡാൽമിയ (30 മെയ് 1940 – 20 സെപ്റ്റംബർ 2015) മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും ആയിരുന്നു. അദ്ദേഹം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും അദ്ധ്യക്ഷനായിരുന്നു. അതിനു മുൻപ് അദ്ദേഹം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
എ.എൽ. ജേക്കബ് – കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു.
കനകലത ബറുവ – ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്സാമിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്നു കനകലത ബറുവ (ജനനം 22 ഡിസംബർ 1924 - മരണം 20 സെപ്തംബർ 1942).
കെ.സി.എസ്. മണി – ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചതിൻറെ പേരിൽ കേരളം മുഴുവൻ അറിയപ്പെടുവാൻ ഇടയായ കേരള സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു കോനാട്ടുമഠം ചിദംബരയ്യർ സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി (മാർച്ച് 2, 1922 - സെപ്റ്റംബർ 20, 1987).
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് – മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012). സി.പി.ഐ പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
സ്വെൻ നിക്വിസ്റ്റ് – സ്വെൻ നിക്വിസ്റ്റ് (ജനനം-3 ഡിസംബർ 1952, മരണം-20 സെപ്റ്റ്ംബർ 2006) ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്രഛായാഗ്രാഹകനായിരുന്നു.'120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ടങ്കിലും ഇംഗ്മർ ബർഗ്മാനുമൊത്തുളള സിനിമകളിലൂടെയാണ് അറിയപ്പെടാറുള്ളത്.
ബുർഹാനുദ്ദീൻ റബ്ബാനി – അഫ്ഗാനിസ്താന്റെ ഒരു മുൻ പ്രസിഡണ്ടും, രാജ്യത്തെ ഒരു പ്രമുഖ ഇസ്ലാമികസംഘടനയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ നേതാവുമായിരുന്നു ബുർഹാനുദ്ദീൻ റബ്ബാനി (ജനനം: 20 സെപ്റ്റംബർ 1940 - 2011 സെപ്റ്റംബർ 20).




LEAVE A REPLY