തിരുവനന്തപുരം: കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ. ജയന്ത് എംഎല്‍എയുടെ പരാതിയിലാണ് നടപടി. മിഡ് ലാന്‍ഡ് കോണ്‍ട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റ‍ഡിന് ടെണ്ടർ നൽകിയതിൽ ഉൾപ്പെടെ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഡിപിആറിൽ നിന്ന് വ്യതിചലിച്ചാണ് പദ്ധതി നിർവഹണമെന്നും പരാതിയില്‍ പറയുന്നു. കേരള റോഡ് ഫണ്ട് ബോർഡ്‌ മുഖേനയാണ് നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതി നടപ്പാക്കുന്നത്.