തൃശൂര്‍: തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നതില്‍ പ്രതികരിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. വീഴ്ചകൾ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് പ്രസിഡൻറ് സി. സുമേഷ് പറഞ്ഞു. കായിക മേള സംഘടിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. അതില്‍ ജില്ലാ സ്പോർട്സ് കൗൺസിലിന് യാതൊരു പങ്കുമില്ല. സൗജന്യ നിരക്കിൽ ഇൻഡോർ സ്റ്റേഡിയവും അക്വാട്ടിക് കോപ്ലക്സും ഒരുക്കിക്കൊടുക്കുക മാത്രമാണ് കൗൺസിൽ ചെയ്തത്. അക്വാട്ടിക് കോംപ്ലക്സിലെ തകർന്നു വീണ താല്‍ക്കാലിക മേല്‍ക്കൂര നിർമിച്ചത് വിദ്യാഭ്യാസ വകുപ്പാണ്. കൃത്യമായ സംഘാടനം വകുപ്പ് നടത്തിയില്ലെന്നും സുമേഷ് ആരോപിച്ചു. കനത്ത മഴയില്‍ അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേല്‍ക്കൂര തകര്‍ന്നുവീണ് പത്തിലേറേ പേര്‍ക്ക് പരിക്കേറ്റിരുന്നു. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.
More like this

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് തിരിച്ചുപിടിച്ച് യുഡിഎഫ്

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു

LEAVE A REPLY