കൊച്ചി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്‌നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.