കൊച്ചി: റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിൻ്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നുo കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.ഗോപകുമാറും ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാറും അഭിപ്രായപ്പെട്ടു.