ഇന്ന് 2026 ഒക്ടോബർ 08 (1202 കന്നി 21) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾകലണ്ടർ പ്രകാരം ഒക്ടോബർ 08 വർഷത്തിലെ 281-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 84 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 282)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

കാർഷിക ദിനം (താജിക്കിസ്ഥാൻ)

ദേശീയ പിറോഗി ദിനം (യുഎസ്എ)

ദേശീയ സാൽമൺ ദിനം (യുഎസ്എ)

ദേശീയ ഫ്ലഫർനട്ടർ ദിനം (യുഎസ്എ)

ദേശീയ ചിൽഡ്രൻസ് ഹോസ്പിസ് പാലിയേറ്റീവ് കെയർ ദിനം (കാനഡ)

വ്യോമസേനാ ദിനം (ഇന്ത്യ)

ലോക കാഴ്ച ദിനം

ലോക നീരാളി ദിനം

അന്താരാഷ്ട്ര ഓഫ്-റോഡ് ദിനം

അന്താരാഷ്ട്ര ലെസ്ബിയൻ ദിനം

അന്താരാഷ്ട്ര കാൽക്കുഴൽ രോഗ ദിനം

അന്താരാഷ്ട്ര ജനന രജിസ്ട്രേഷൻ ദിനം

ഓംബുഡ്സ് ദിനം

അമേരിക്കൻ ടച്ച് ടാഗ് ദിനം

ആൽവിൻ സി. യോർക്ക് ദിനം

ലാറ്റിന സ്ത്രീകൾക്ക് തുല്യ വേതന ദിനം

ദേശീയ വിഷാദരോഗ പരിശോധനാ ദിനം

ശിശുദിനം (ഇറാൻ)

അഭിഭാഷക ദിനം (ഉക്രെയ്ൻ)

ടാങ്ക് ക്രൂമാൻ ദിനം (അർമേനിയ)

ചരിത്ര സംഭവങ്ങൾ

1871 – ചിക്കാഗോ തീപ്പിടുത്തം ആംഭിച്ചു. ഈ തീപ്പിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.

1900– ദക്ഷിണാഫ്രിക്ക യിലെ വർണ വിവേചന വിരുദ്ധ പോരാട്ടത്തിന് പിന്തുണ അഭ്യർഥിച്ച് മഹാത്മജി ദാദാ ബായ് നവ് റോജിക്ക് കത്തെഴുതി.

1912 –ഒന്നാം ബാൾക്കൺ യുദ്ധം തുടങ്ങി.. (ഓട്ടോ വൻ ചക്രവർത്തിക്കെതിരെ മോണ്ടിനെഗ്രോയുടെ നേതൃത്വത്തിൽ ഗ്രീസ്, ബൾഗേറിയ, സെർബിയ സംയുക്ത സൈന്യം ഏറ്റുമുട്ടി)

1932 – ഭാരതീയ വായു സേന സ്ഥാപിതമായി.

1856 – രണ്ടാം ഓപ്പിയം യുദ്ധം (ആംഗ്ലോ ചൈനീസ് യുദ്ധം) തുടങ്ങി.

1862 – ഓട്ടോ വൻ ബിസ് മാർക്ക് ജർമൻ ചാൻസലറായി.

2005 – ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം.ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.

2003 – സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.

2008 – ഇന്ത്യ-യുഎസ് ആണവകരാർ പ്രാബല്യത്തിൽ വന്നു.

1967 – ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.

1979 – ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.

1987– ഇന്ത്യയിൽ ആദ്യമായ് ക്രിക്കറ്റ് ലോകകപ്പ് മത്സരം തുടങ്ങി. കഴിഞ്ഞ രണ്ട് തവണയും പ്രുഡൻഷ്യൽ കപ്പ് എന്നറിയപ്പെട്ടിരുന്ന കപ്പ് ഇത്തവണ റിലയൻസ് കപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്.

2004 – കെനിയയുടെ വംഗാരി മാതായി സമാധാന നോബൽ നേടുന്ന ആദ്യ ആഫ്രിക്കക്കാരിയായി.

ജന്മദിനങ്ങൾ

ആശിഷ് കുമാർ ബല്ലാൽ – മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു ആശിഷ് കുമാർ ബല്ലാൽ (ജനനം: 8 ഒക്ടോബർ 1970).1997 ൽ അർജുന അവാർഡും, 2000 ൽ കർണാടക സർക്കാരിന്റെ ഏകലവ്യ അവാർഡും ബല്ലാലിനു ലഭിച്ചിരുന്നു. ഇന്ത്യയിലെ ഹോക്കി കളിക്കാരെ അദ്ദേഹം പരിശീലനം നൽകുന്നു.

എല്ലിസ് പോൾ ടൊറാൻസ് – സർഗ്ഗാത്മകതയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയിട്ടുള്ള അമേരിയ്ക്കൻ മനശാസ്ത്ര ഗവേഷകനും പ്രൊഫസ്സറുമായിരുന്നു ഇ. പി .ടൊറാൻസ് (ഒക്ടോ: 8, 1915 - ജൂലൈ 12, 2003). ഈ രംഗത്ത് ആകെ 1871 പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമനശാസ്ത്രത്തിലും ടൊറാൻസ് ഗവേഷണം നടത്തിയിരുന്നു. സർഗ്ഗാത്മകതയെ നിർവ്വചിയ്ക്കുന്നതിനു ചില മാനകങ്ങൾ അദ്ദേഹം വികസിപ്പിയ്ക്കുകയുണ്ടായി. ഇത് ടോറാൻസ് ടെസ്റ്റ് ഓഫ് ക്രിയേറ്റിവിറ്റി എന്ന് അറിയപ്പെടുന്നു.


ഗസ് ഹാൾ – അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്നു അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ (ജനനം ഒക്ടോബർ 8, 1910 - മരണം ഒക്ടോബർ 13, 2000).

ജി.എൻ. രാമചന്ദ്രൻ –ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ജി.എൻ. രാമചന്ദ്രൻ (ഒക്ടോബർ 8, 1922 - ഏപ്രിൽ 7, 2001).

ജൂലിയ ആൻ – ഒരു അമേരിക്കൻ നീലച്ചിത്ര നടിയും നർത്തകിയുമാണ് ജൂലിയ ആൻ (ജനനം: 1969 ഒക്ടോബർ 8). നിരവധി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ എ.വി.എൻ., എക്സ്.ആർ.സി.ഒ. എന്നിവയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

തഹ്മീമ അനം
– ലോകപ്രശസ്തയായ ഒരു ബംഗ്ലാദേശി നോവലിസ്റ്റ് ആണ് തഹ്മീമ അനം(ജനനം: 1975 ഒക്ടോബർ 8). വെറും രണ്ട് പുസ്തകങ്ങൾ കൊണ്ട് പ്രശസ്തയായ തഹ്മീമയുടെ പ്രസ്തുത കൃതികൾ "ഒരു സുവർണ്ണകാലം", "നല്ല മുസ്ലിം" എന്നിവയാണ്.


തിരുനല്ലൂർ കരുണാകരൻ – മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ (ജനനം: 1924 ഒക്ടോബർ 8 - മരണം: 2006 ജൂലൈ 5,).

മാറ്റ് ഡാമൺ – അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് മാറ്റ് ഡാമൺ (ജനനം: 8 ഒക്റ്റോബർ 1970).

സ്മരണകൾ

മുൻഷി പ്രേംചന്ദ് – ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് (ജൂലൈ 31, 1880 - ഒക്ടോബർ 8, 1936) (തൂലികാനാമം: പ്രേംചന്ദ്).

ജയപ്രകാശ നാരായണൻ – ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ (ജനനം: 1902 ഒക്ടോബർ 11 - മരണം: 8 ഒക്ടോബർ 1979).

എം. രാമൻ ഭട്ടതിരിപ്പാട് – കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്കർത്താവും, പത്രപ്രവർത്തകനും ആയിരുന്നു എം. രാമൻ ഭട്ടതിരിപ്പാട് (ജനനം: 1908 മരണം: 8 ഒക്ടോബർ 2001). നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്.

ക്ലമന്റ് ആറ്റ്ലി – 1945-1951 കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയും 1935-1955 കാലത്ത് ലേബർ പാർട്ടിയുടെ നേതാവും ആയിരുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായിരുന്നു ക്ലെമെന്റ് റിച്ചാർഡ് ആറ്റ്ലീ (Clement Richard Attlee, 1st Earl Attlee). KG OM CH PC FRS (3 ജനുവരി 1883 – 8 ഒക്ടോബർ 1967). ചർച്ചിലിന്റെ യുദ്ധകാലമുന്നണി സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1935-1940 കാലത്തും 1951-1955 കാലത്തു ബ്രിട്ടനിലെ പ്രതിപക്ഷനേതാവും ആയിരുന്നു.