കോഴിക്കോട്: താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്.
താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ തെറ്റായ വശത്തേക്ക് എത്തിയ കെഎസ്ആർടിസി ബസിൽ നിന്ന് വെട്ടിച്ചുമാറുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതെന്നാണ് വിവരം.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാറിന് കേടുപാടുകൾ സംഭവിച്ചു.




LEAVE A REPLY