ഇന്ന് 2026 ഒക്ടോബർ 02 (1202 കന്നി 15) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 02 വർഷത്തിലെ 275-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 90 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 276)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ഗാന്ധി ജയന്തി
ലോക പുഞ്ചിരി ദിനം
ലോക മദ്യവിരുദ്ധ ദിനം
ലോക വളർത്തുമൃഗ ദിനം
ലോക കോളേജ് റേഡിയോ ദിനം
അന്താരാഷ്ട്ര അഹിംസാ ദിനം
ഓഡിയോഫൈൽ ദിനംപ്ലെയ്ഡർഡേ
നിർമ്മാണ ദിനം
ഫിലിയസ് ഫോഗ് വാജർ ദിനം
കുട്ടികളുടെ സംഗീത ദിനം
ഗാർഡിയൻ ഏഞ്ചൽസ് ദിനം
ദേശീയ ഉൽപാദന മിസ്റ്റിംഗ് ദിനം
ദേശീയ സ്മാർട്ടീസ് ദിനം
ദേശീയ കസ്റ്റഡി തൊഴിലാളി ദിനം
ദേശീയ വൈവിധ്യ ദിനം
ദേശീയ ഗവേഷണ മാനിയാക് ഭക്ഷ്യ ദിനം
സ്വാതന്ത്ര്യദിനം (ഗിനി)
മുത്തശ്ശിമാരുടെ ദിനം (ഇറ്റലി)
ദേശീയ ബാത്തിക് ദിനം (ഇന്തോനേഷ്യ)
ശിശുദിനം (സിംഗപ്പൂർ)
ദേശീയ വറുത്ത സ്കല്ലോപ്സ് ദിനം (യുഎസ്എ)
ലീ ദേശീയ ഡെനിം ദിനം (യുഎസ്എ)
ചരിത്ര സംഭവങ്ങൾ
- 1502 –
വാസ്കോഡഗാമ യുടെ നേതൃത്വത്തിലുള്ള സംഘം പന്തലായനിയ്ക്കടുത്ത് കടലിൽ വച്ച് ഹജ്ജ് കർമം കഴിഞ്ഞ് മടങ്ങിയവരുടെ കപ്പലാക്രമിച്ച് അഗ്നിക്കിരയാക്കി. - 1932 –
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കെ. കേളപ്പൻ ഗുരുവായൂർ ക്ഷേത്രനടയിൽ നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹം നിർത്തിവച്ചു. - 1957 –
വിനോദ പരിപാടികൾക്ക് മാത്രമായുള്ള ആകാശവാണിയുടെ വിവിധ ഭാരതി റേഡിയോ പ്രവർത്തനമാരംഭിച്ചു. - 1958 –
ഗിനിയ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി. - 1979 –
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു. - 1983 –
മഹാത്മാഗാന്ധി സർവ്വകലാശാല കോട്ടയം ആസ്ഥാനമായി നിലവിൽ വന്നു. - 1984 –
കന്യാകുമാരി ജമ്മുതാവി ഹിമസാഗർ എക്സ്പ്രസ്സ് കന്നിയാത്ര ആരംഭിച്ചു. - 1990 –
പൂർവ്വ ജർമനിയും പശ്ചിമ ജർമനിയും സംയോജിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി എന്ന ഒറ്റ രാജ്യം നിലവിൽ വന്നു. - 1995 –
പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി. - 2008 –
പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് നിലവിൽ വന്നു. - 2009 –
അന്താരാഷ്ട്ര അഹിംസാ ദിനാചരണത്തിന്റെ ഭാഗമായി യു.എൻ പോസ്റ്റൽ അഡ്മിനിസ്ട്രേഷൻ മഹാത്മാ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി. - 2014 –
അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിടുന്ന ശുചിത്വ ഭാരത മിഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. - 2016 –
കാലാവസ്ഥ വൃതിയാന നിയന്ത്രണത്തിനുള്ള പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പിട്ടു. - 2019 –
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൈജീരിയ പോസ്റ്റൽ സർവ്വീസുമായി ചേർന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. - 2019 –
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തോടനുബന്ധിച്ച് അഞ്ച് രാജ്യങ്ങള് ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്ക്കി, പലസ്തീന്, ഉസ്ബെക്കിസ്താന്, ലെബനന്, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള് പുറത്തിറക്കിയത്.
ജന്മദിനങ്ങൾ
- മഹാത്മാ ഗാന്ധി –
മോഹൻദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. - ലാൽ ബഹാദൂർ ശാസ്ത്രി –
ലാൽ ബഹാദൂർ ശാസ്ത്രി(ഒക്ടോബർ 2, 1904 - ജനുവരി 11, 1966) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതംകൊണ്ടു ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാൻ ജയ് കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്കു സമ്മാനിച്ചത് ശാസ്ത്രിയാണ്. - പ്രീതി റാണി സിവാച് –
ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു പ്രീതം റാണി സിവാച്ച് (ജനനം: ഒക്റ്റോബർ 2, 1974). - തപൻ സിൻഹ –
ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമായിരുന്നു തപൻ സിൻഹ (2 ഒക്ടോബർ 1924 – 15 ജനുവരി 2009). - ഐരാവതം മഹാദേവൻ –
വിഖ്യാത ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതനാണ് ഐരാവതം മഹാദേവൻ.(2 ഒക്ടോബർ 1930 - 27 നവംബർ 2018 തഞ്ചാവൂർ) തമിഴ്-ബ്രാഹ്മി ലിപികൾ വായിച്ചെടുത്തതുകൂടാതെ സിന്ധുലിപികളുടെ വ്യാഖ്യാനമായി ബന്ധപ്പെട്ടും മഹാദേവൻ സംഭാവനകൾ നൽകിയിട്ടുണ്ട്. - അഭേദാനന്ദ സ്വാമികൾ –
ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും സ്വാമി വിവേകാനന്ദന്റെ ആത്മീയ സോദരനും ആയിരുന്ന പ്രശസ്തനായ ആധ്യാത്മിക നേതാവായിരുന്നു അഭേദാനന്ദ സ്വാമികൾ (ജനനം: 2 ഒക്ടോബർ 1866 - മരണം: 8 സെപ്റ്റംബർ 1939). - ആശ പരേഖ് –
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, സംവിധായകയും, നിർമ്മാതാവുമാണ് ആശ പരേഖ്(ജനനം: ഒക്ടോബർ 2, 1942). 1959 മുതൽ 1973 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്രനായിക നടി എന്ന പദവി ആശക്കാണ്. - മാലേത്ത് സരളാദേവി –
പതിനൊന്നാം കേരള നിയമ സഭയിൽ ആറൻമുള മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് അംഗമാണ് മാലേത്ത് സരളാദേവി (ജനനം :2 ഒക്ടോബർ 1943). - ഗ്രേയം ഗ്രീൻ –
ഹെന്രി ഗ്രേയം ഗ്രീൻ, ഒ.എം., സി.എച്. (ഒക്ടോബർ 2, 1904 – ഏപ്രിൽ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ ആധുനികലോകത്തിലെ സന്ദിഗ്ധതയുള്ള സദാചാര, രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. - ഇ.പി. പൗലോസ് –
മുതിർന്ന കോൺഗ്രസ് നേതാവും കേരളസംസ്ഥാനത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ രാമമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ഇ.പി. പൗലോസ്(2 ഒക്ടോബർ 1909 - 17 നവംബർ 1983). - നാറ്റ് ടേണർ –
അമേരിക്കയിലെ നീഗ്രോ നേതാവായിരുന്നു നാറ്റ് ടേണർ (ജനനം ഒക്ടോബർ 2, 1800 - മരണം നവംബർ 11, 1831) . അടിമകളുടെ മോചനത്തിനായി 1831-ൽ സംഘടിപ്പിക്കപ്പെട്ട സൌത്താംപ്റ്റൺ പ്രക്ഷോഭത്തിന്റെ നേതാവെന്ന നിലയിൽ വിശ്രുതനാണിദ്ദേഹം. - വില്യം റാംസേ –
ഉൽകൃഷ്ടവാതകങ്ങളുടെ കണ്ടുപിടിത്തത്തിന് 1904 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആണ് സർ വില്യം റാംസേ (ജനനം: 2 ഒക്ടോബർ 1852 - മരണം: 23 ജൂലൈ 1916)
സ്മരണകൾ
- രാജാ രവിവർമ്മ –
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാ രവിവർമ്മ (ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): . ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു. - കെ. കാമരാജ് –
ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ് മേക്കറാ'യിരുന്നു കെ. കാമരാജ് (ജനനം: 1903 ജൂലൈ 15 - മരണം: 2 ഒക്ടോബർ 1975) . സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ് ജവഹർലാൽ നെഹ്റുവിന്റെ അടുത്ത അനുയായി ആയിരുന്നു. - എഡ്വേർഡ് ബ്രണ്ണൻ –
മലബാറിൽ താമസിച്ച് മരിച്ച ഒരു വിദേശീയനായിരുന്നു എഡ്വേർഡ് ബ്രണ്ണൻ (ജനനം: 1784 - മരണം: 2 ഒക്ടോബർ 1859). തലശ്ശേരിയിലെ ബ്രണ്ണൻ കോളേജ് സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണനായിരുന്നു. - തമ്പി കണ്ണന്താനം –
മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായിരുന്നു തമ്പി കണ്ണന്താനം (ജനനം: 1953 ഡിസംബർ 11 - മരണം: 2 ഒക്ടോബർ 2018). പ്രശസ്ത നടൻ മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. - ബാലഭാസ്കർ –
കേരളത്തിലെ പ്രശസ്തനായ ഒരു വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്നു ബാലഭാസ്കർ(10 ജൂലൈ 1978 - 2 ഒക്ടോബർ 2018). - പി.പി.വി. മൂസ –
അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവും മുസ്ലിംലീഗ് നേതാവുമായിരുന്നു പി.പി.വി. മൂസ(മാർച്ച് 1937 - 2 ഒക്ടോബർ 2014). അവിഭക്ത മുസ്ലിംലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്.ടി.യു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. - മാർസൽ ഡുഷാംപ് –
ഫ്രഞ്ച് അമേരിക്കൻ ചിത്രകാരനാണ് മാർസൽ ഡുഷാംപ് (28 ജൂലൈ 1887 – 2 ഒക്ടോബർ 1968). പ്രസിദ്ധ ശില്പിയായ റേമ് ഡുഷാംപ് വിലോണിന്റെ സഹോദരനാണിദ്ദേഹം. മാർസലിന്റെ ചിത്രരചനകൾ എണ്ണത്തിൽ കുറവാണെങ്കിലും തനതായ ശൈലിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ചവയാണ്. - ബർണാഡിനൊ ടെലസ്യൊ –
ഒരു ഇറ്റാലിയൻ തത്ത്വചിന്തകനായിരുന്നു ബർണാഡിനൊ ടെലസ്യൊ (ജനനം: 7 നവംബർ 1509 - മരണം: 2 ഒക്ടോബർ 1588,). നവോത്ഥാന പ്രതിഭ എന്നു പ്രശസ്തിയാർജിച്ച ഇദ്ദേഹം 1509-ൽ ഇറ്റലിയിലെ കൊസൻസയിൽ ജനിച്ചു. - വി.പി. മുഹമ്മദലി –
കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവാണ് ഹാജിസാഹിബ് എന്ന് അറിയപ്പെടുന്ന വി.പി. മുഹമ്മദലി (മരണം 1959 ഓക്ടോബർ 2). പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനുമായ ഹാജിസാഹിബ്, കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നത് വരെ ജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം. - രാജകുമാരി അമൃതകൗർ –
ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രിയായിരുന്നു രാജകുമാരി അമൃതകൗർ (2 ഫെബ്രുവരി 1889 – 2 ഒക്ടോബർ 1964) .സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പുമന്ത്രിയായിരുന്നു. - സാമുവൽ ആഡംസ് –
ഒരു അമേരിക്കൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു സാമുവൽ ആഡംസ് (ജനനം: 27 സെപ്റ്റംബർ 1722 - മരണം: 2 ഒക്ടോബർ 1803) . യു.എസ്സിലെ രണ്ടാമത്തെ പ്രസിഡന്റായ ജോൺ ആഡംസിന്റെ അകന്ന ഒരു സഹോദരനായിരുന്നു സാമുവൽ.




LEAVE A REPLY