കോഴിക്കോട്: പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്ന് ജീവനക്കാർ 7 ലക്ഷം തട്ടി. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കര്‍,മോണ്ടി രാജ്പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ് പ്രതികൾ.
സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ യുപിഐ (UPI) ക്യുആർ സ്കാനർ ടോൾ ബൂത്തുകളിൽ സ്ഥാപിച്ചാണ് യാത്രക്കാരിൽ നിന്നും പണം തട്ടിയത്. ടോൾ പ്ലാസയിലെ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശികളായ ആറോളം പേർക്കെതിരെ പന്തീരാങ്കാവ് പോലീസ് കേസെടുക്കുകയും ഇതിൽ ഒന്നാം പ്രതിയായ ബിപിൻ രാജ്പുത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ഏകദേശം 7 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
ദേശീയപാത അതോറിറ്റിയുടെ (NHAI) ഔദ്യോഗിക QR കോഡിന് പകരം ജീവനക്കാർ സ്വന്തം നിലയ്ക്ക് സ്കാനർ മാറ്റി സ്ഥാപിക്കുകയായിരുന്നു. സാധാരണയായി ഫാസ്ടാഗ് (FASTag) അക്കൗണ്ടിൽ പണമില്ലാത്ത വാഹനങ്ങളിൽ നിന്നും യുപിഐ വഴി പണം ഈടാക്കാൻ ടോൾ പ്ലാസകളിൽ QR കോഡ് സംവിധാനം ഉപയോഗിക്കാറുണ്ട്. ഈ സൌകര്യം ദുരുപയോഗം ചെയ്താണ് ഇവിടെ തട്ടിപ്പ് നടത്തിയത്.




LEAVE A REPLY