സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 13 വരെ താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ ഉയരാനാണ് സാധ്യത. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും നൽകിയിരുന്ന മഴ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലൊന്നും മഴയ്ക്ക് സാധ്യതയില്ല. ഇന്ന്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേർട്ട് നൽകിയിരുന്നു. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലുമായിരുന്നു യെല്ലോ അലേര്‍ട്ട്.