ന്യൂ ഡൽഹി: ഡൽഹിയിലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പുതിയ ഓഫീസും പരിസരവും ഇനി സിഐഎസ്എഫ് സുരക്ഷാവലയത്തിൽ. പുതിയ ഓഫീസിലെ അതീവ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട വിഭാഗങ്ങളും മുഴുവൻ പരിസരവും ഇനി സിഐഎസ്എഫിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.
ആകെ 39 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയാണ് എൻടിഎ പരിസരത്ത് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓഫീസിൽ സ്ക്രീനിങ് ഉപകരണങ്ങളും മെറ്റൽ ഡിറ്റക്ടറുകളും അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നീറ്റ് ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് സുരക്ഷാപരവും ഭരണപരവുമായ ഒട്ടേറെ വീഴ്ചകൾ ഏജൻസിക്കെതിരെ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നടപടി. അടുത്തിടെയാണ് എൻടിഎ ഓഫീസ് പുതിയ സമുച്ചയത്തിലേക്ക് മാറ്റിയത്.




LEAVE A REPLY