ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഡൽഹിയിൽ പോയതോടെ ഗ്യാനേഷ് കുമാർ ബിജെപിയുടെ കരുവായി മാറി.

ബിജെപിക്ക് വേണ്ടി മത്സരിച്ചുകൂടേ എന്ന് ജിജി തോംസണോട് ഗ്യാനേഷ് കുമാർ ചോദിച്ചത് ശരിയായിരിക്കും. ജനാധിപത്യ-തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ഗ്യാനേഷ് കുമാർ കൂട്ടുനിന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറിൽ താൻ നേരിട്ട് ഗ്യാനേഷ് കുമാറിന് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇപ്പോൾ ദേശദ്രോഹി, ക്രിമിനൽ എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിന് കിട്ടാൻ കാരണം ഈ നിലപാടുകളാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.