നയൻതാര നായികയായി, കെവിൻ നായകനായി എത്തിയ പുതിയ റൊമാന്റിക് ചിത്രം ‘ഹായ്’ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ ഫൈവിലൂടെ ഇന്ന് രാത്രി 12 മണി മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജെൻ മാർട്ടിൻ സംഗീതവും രാജേഷ് ശുക്ല ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫിലോമിൻ രാജാണ്.
ഇതിനിടയിൽ നയൻതാരയുടെ മറ്റ് പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളും പുറത്തുവരുന്നുണ്ട്. ഡ്യൂഡ് വിക്കി സംവിധാനം ചെയ്ത് പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ലൊക്കേഷനിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഗൗരി കിഷൻ, ദേവദർശനി, നരേന്ദ്ര തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.




LEAVE A REPLY